വീടിന്റെ വാതിലിന്റെ നിറമൊന്ന് മാറ്റി, യുവതിക്ക് 19 ലക്ഷത്തിന്റെ പിഴ
1 min readലണ്ടന്‍: ഒരു യുവതി വാതിലിന്റെ നിറമൊന്ന് മാറ്റിയതിന് കിട്ടിയത് ലക്ഷങ്ങളുടെ പിഴ. എഡിന്‍ബര്‍ഗിലെ ന്യൂടൗണ്‍ നിവാസിയായ മിറാന്‍ഡ ഡിക്‌സണാണ് ഒരു വാതില്‍ കാരണം വലിയ പ്രശ്‌നങ്ങളുണ്ടായിരിക്കുന്നത്. ജോര്‍ജിയന്‍ രീതിയിലുള്ള വീടിന്റെ മുന്‍വാതില്‍ പെയിന്റ് അടിച്ചതിന് മിറാന്‍ഡ 19 ലക്ഷത്തിന്റെ പിഴയാണ് അടയ്‌ക്കേണ്ടത്. വീട്ടിലെ അറ്റകുറ്റപണികളുടെ ഭാഗമായിട്ടാണ് ഇവര്‍ വീടിന്റെ വാതില്‍ പിങ്ക് നിറത്തിലാക്കിയത്. ഈ വീട് 2019ല്‍ മാതാപിതാക്കളില്‍ നിന്നാണ് മിറാന്‍ഡയ്ക്ക് ഈ വീട് ലഭിക്കുന്നത്. ഇവര്‍ക്കെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയിരിക്കുന്നത്
ഇവിടെയുള്ള കെട്ടിടങ്ങളുടെ ചരിത്രപരമായ സ്വഭാവത്തിന് ചേര്‍ന്ന രീതിയില്‍ അല്ല ഇവര്‍ വാതിലിന് പെയിന്റ് അടിച്ചിരിക്കുന്നതെന്നും, അതുകൊണ്ട് പിഴ ചുമത്തിയെന്നുമാണ് എഡിന്‍ബര്‍ഗ് സിറ്റി കൗണ്‍സില്‍ കാരണമായി പറഞ്ഞത്. തന്റെ വീടിന്റെ വാതിലിനെതിരായ പരാതി ഗൂഢോദേശ്യത്തോടെയുള്ളതാണ്. വളരെ വില കുറഞ്ഞ പരാതിയാണിതെന്ന് മിറാന്‍ഡ പറയുന്നു. ഇവരോട് വാതിലിന്റെ നിറം മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ ചേരുന്ന ഒരു നിറം അടിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് ഡാര്‍ക്ക് ആയിരിക്കണമെന്നും സിറ്റി കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്.
നല്ല തിളക്കമുള്ള പിങ്ക് ആണ് താന്‍ അടിച്ചതെന്നാണ് കത്തില്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ലൈറ്റ് പിങ്കാണ്. ഇവിടെ വെളുത്ത നിറം അടിക്കാനാണ് കത്തില്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇരുണ്ട നിറം വേണമെന്ന വാദത്തിന് എതിരാണിതെന്നും മിറാന്‍ഡ പറയുന്നു. അതേസമയം എഡിന്‍ബര്‍ഗ് ന്യൂടൗണിന്റെ ലോക പൈതൃക സംരക്ഷണ കേന്ദ്രത്തില്‍ വരുന്ന മേഖലയിലാണ് ഈ വീടുള്ളത്. അതുകൊണ്ട് വീടിന് എന്തൊക്കെ മാറ്റം വരുത്താന്‍ എന്നതിന് ചില നിബന്ധനകളും നിയമങ്ങളുമുണ്ട്.
1995ലാണ് ന്യൂടൗണ്‍ യുനെസ്‌കോ പട്ടികയില്‍ വരുന്നത്. അതേസമയം ഇവരുടെ അടുത്തുള്ള വീടുകളെല്ലാം ഇളം നിറത്തിലുള്ളതാണ്. അതിനൊന്നും ഇതുവരെ പിഴ ലഭിച്ചിട്ടില്ല. ഇതിനെ യുവതി ചോദ്യം ചെയ്തിരുന്നു. പരാതി ലഭിച്ചാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് യുവതിയോട് കൗണ്‍സില്‍ പറഞ്ഞത്. പ്ലാനിംഗ് പെര്‍മിഷന് യുവതി അപേക്ഷിക്കാത്തതാണ് പ്രധാന പ്രശ്‌നം. വാതിലിന്റെ നിറം മാറ്റാനും ഇവര്‍ തയ്യാറായിട്ടില്ല. അതാണ് നോട്ടീസ് ലഭിക്കാന്‍ കാരണമായത്.