ഗവര്‍ണറുടെ ഒരു രോമത്തില്‍ തൊട്ടാല്‍ കേരള സര്‍ക്കാരിനെ പിരിച്ചു വിടണം; സുബ്രഹ്മണ്യന്‍ സ്വാമി

1 min read

കേരളത്തിലെ ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ പ്രതികരണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഗവര്‍ണറുടെ ഒരു രോമത്തില്‍ തൊട്ടാല്‍ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ച് വിടാന്‍ കേന്ദ്രം തയ്യാറാകണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ബിജെപി നേതാവിന്റെ പ്രതികരണം.

ഗവര്‍ണര്‍ രാഷ്ട്രപതിയേയും കേന്ദ്രത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് കേരളത്തിലെ ഭ്രാന്തന്‍മാരായ കമ്യൂണിസ്റ്റുകാര്‍ മനസ്സിലാക്കണമെന്നും ട്വീറ്റില്‍ പറയുന്നു. അതേസമയം സര്‍വകലാശാല വി സിമാ!ര്‍ക്കെതിരായ നടപടികളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് സര്‍ക്കാരും ഇടത് മുന്നണിയും. കഴിഞ്ര്‍ ദിവസം പിപ്പിടി വിദ്യ പരാമര്‍ശം ആവര്‍ത്തിച്ച് വിമര്‍ശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. ഇതിന് പിന്നാലെ വൈകിട്ട് എല്‍ ഡി എഫ് രാജ്ഭവനിലേക്ക് പ്രതിഷേധവും സംഘടിപ്പിച്ചു.

ഗവര്‍ണര്‍ നടത്തുന്നത് ആര്‍ എസ് എസ് കുഴലൂത്താണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തുറന്നടിച്ചിത്. നിലവിലെ നിയമനുസരിച്ചാണ് ഗവര്‍ണര്‍ ചാന്‍സിലായതെന്നും കേരള സര്‍വകലാശാല വൈസ് ചാന്‍സിലറുടെ നിയമനവും അതേ നിയമം വഴിയാണെന്നും വൈസ് ചാന്‍സിലറുടെ നിയമനം ശരിയല്ലെങ്കില്‍ ചാന്‍സിലര്‍ നിയമനവും ശരിയല്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. ഒരു ലക്ഷം ആളുകളെ നിരത്തി അടുത്ത മാസം 15 ന് രാജ്ഭവന്‍ മാര്‍ച്ച് നടത്താനാണ് എല്‍ഡിഎഫിന്റെ നീക്കം.

അതിനിടെ ഗവര്‍ണ്ണറുടെ നടപടിയെച്ചൊല്ലി കോണ്‍ഗ്രസിലും യുഡിഎഫിലും ഭിന്നത കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. സര്‍ക്കാരിന് വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയപ്പോള്‍ഗവര്‍ണ്ണറെ പിന്തുണക്കില്ലെന്ന് കെ മുരളീധരന്‍ എംപി വ്യക്തമാക്കി. ഭരണപക്ഷത്തെ മാനിക്കാത്തയാള്‍ പ്രതിപക്ഷത്തെയും മാനിക്കില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.കോണ്‍ഗ്രസിന്റെ ദേശീയനയമെന്ന് വ്യക്തമാക്കിയാണ് കെ മുരളീധരന്‍ സതീശനെയും സുധാകരനെയും തള്ളിപ്പറഞ്ഞത്.

Related posts:

Leave a Reply

Your email address will not be published.