ഭാരത് ജോഡോ യാത്ര അടുത്ത മാസം രാജസ്ഥാനില്‍

1 min read

ജയ്പൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡിസംബര്‍ മൂന്നിന് രാജസ്ഥാനില്‍ എത്തും. ആല്‍വാറില്‍ റാലി സംഘടിപ്പിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിംഗ് ദൊത്താസ്ര, വിഭാകര്‍ ശാസ്ത്രി എന്നിവര്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെയാണ് യാത്ര ആല്‍വാറിലെത്തുക. യാത്രയ്ക്കിടെ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ പ്രചാരണത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. യാത്ര 18 മുതല്‍ 21 ദിവസം വരെ രാജസ്ഥാനില്‍ തങ്ങുമെന്നും ഷെഡ്യൂളില്‍ മാറ്റങ്ങളുണ്ടാകുമെന്നും ശാസ്ത്രി പറഞ്ഞു.

ജോഡോ യാത്രക്ക് അനുവാദമില്ലാതെ സൂപ്പര്‍ ഹിറ്റ് ചിത്രമായ കെജിഎഫിലെ ഗാനം ഉപയോഗിച്ചതിനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കം മൂന്ന് പേര്‍ക്കെതിരെ പകര്‍പ്പവകാശ നിയമപ്രകാരം കേസെടുത്തിരുന്നു. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മ്യൂസിക് കമ്പനിയായ എംആര്‍ടിയുടെ ബിസിനസ് പങ്കാളിമാളിമാരിലൊരാളായ നവീന്‍ കുമാറാണ് പരാതിക്കാരന്‍. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തെന്നും അധികൃതര്‍ അറിയിച്ചു. ഈ കമ്പനിക്കാണ് കെജിഎഫിലെ ഗാനങ്ങളുടെ പകര്‍പ്പാവകാശം.

രാഹുല്‍ ഗാന്ധിയെക്കൂടാതെ രാജ്യസഭാ എംപി ജയറാം രമേശ്, കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ, ഡിജിറ്റല്‍ പ്ലാറ്റ് ഫോം മേധാവി സുപ്രിയാ ശ്രീനാതെ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ജയറാം രമേശിനെയും സുപ്രിയയെയും ബെംഗളൂരു സിറ്റി പൊലീസ് വിളിപ്പിച്ചു. ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ രാഹുല്‍ മൂന്നാം പ്രതിയാണ്. പ്രമോഷണല്‍ ഗാനമായി അനുമിതിയില്ലാതെ ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു.

കോണ്‍ഗ്രസിന്റെയും ഭാരത് ജോ!ഡോ യാത്രയുടെയും ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ മരവിപ്പിക്കാന്‍, ബംഗളൂരു സിവില്‍ കോടതി ഉത്തരവിട്ടിരുന്നു. സിവില്‍ കോടതി ഉത്തരവിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചാണ് കോണ്‍ഗ്രസ് പ്രശ്‌നം പരിഹിരിച്ചത്. പകര്‍പ്പവകാശ പരാതി ഉയര്‍ന്ന വീഡിയോകള്‍ പിന്‍വലിച്ചത് കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്.

ഗുജറാത്തില്‍ രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ഡിസംബര്‍ ഒന്നിന് ആദ്യ ഘട്ടം വിധിയെഴുതുന്നത് 89 മണ്ഡലങ്ങളാണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ അഞ്ചിന് 93 മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങും. 182 മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ ഒന്നിച്ച് ഡിസംബര്‍ എട്ടിന് നടക്കും. 4. 9 കോടി വോട്ടര്‍മാരാണ് ഇക്കുറി വിധിയെഴുതുന്നത്. 51, 782 പോളിംഗ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞവേള ഒറ്റഘട്ടമായിരുന്നു തെരഞ്ഞെടുപ്പ്.

Related posts:

Leave a Reply

Your email address will not be published.