വിടാതെ കെജ്രിവാള്‍; കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു

1 min read

ഇന്ത്യയിലെ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിക്കണം എന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. 130 കോടി ഇന്ത്യാക്കാര്‍ക്ക് വേണ്ടിയാണ് താന്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ഗണപതിയുടെയും ലക്ഷ്മിയുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെടുന്നു.

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ന്നിരിക്കുകയാണ്. നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണം, അതിനാല്‍ ഇന്ത്യയുടെ ഐശ്വര്യത്തിനും സമ്പല്‍സമൃദ്ധിക്കും കറന്‍സി നോട്ടുകളില്‍ ലക്ഷ്മിദേവിയുടേയും ഗണപതിയുടെയും ചിത്രം ഉള്‍പ്പെടുത്തണമെന്നാണ് അരവിന്ദ് കെജരിവാളിന്റെ പുതിയ ആവശ്യം.

ദില്ലി മുന്‍മന്ത്രി രാജേന്ദ്രപാല്‍ ഗൗതം, ബുദ്ധമത പരിപാടിയില്‍ പങ്കെടുത്ത് ഹിന്ദു വിരുദ്ധ പ്രതിജ്ഞ ചൊല്ലിയ സംഭവം ഗുജറാത്തില്‍ എഎപിക്കെതിരെ ബിജെപി ആയുധമാക്കുന്ന സാഹചര്യത്തിലായിരുന്നു കെജ്രിവാളിന്റെ നീക്കം. സാമ്പത്തിക രംഗം തകര്‍ന്നെന്ന രാഷ്ട്രീയം പറയുമ്പോഴും ഇതിന് പ്രതിവിധിയായാണ് കെജ്രിവാള്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കെജ്രിവാളിന്റെ ആവശ്യം തട്ടിപ്പാണെന്നും ഹിന്ദുമതത്തെ അവഹേളിച്ച കെജ്രിവാളിന്റെ ഈ ആവശ്യം തട്ടിപ്പാണെന്ന് ബിജെപി പ്രതികരിച്ചു. എഎപി ബിജെപിയുടെ ബി ടീമാണെന്ന് വീണ്ടും തെളിയിച്ചെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ദില്ലി തെരഞ്ഞെടുപ്പ് സമയത്ത് ഹനുമാന്‍ ചാലിസ ചൊല്ലുന്നതിന്റെ വിഡിയോ കെജരിവാള്‍ ട്വീറ്റ് ചെയ്തിരുന്നു.

Related posts:

Leave a Reply

Your email address will not be published.