എ​കെ​ജി സെ​ന്‍റ​ര്‍ ആക്രമണം; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ക​സ്റ്റ​ഡി​യി​ല്‍

1 min read

തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ സ്‌​ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ക​സ്റ്റ​ഡി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം മ​ണ്‍​വി​ള സ്വ​ദേ​ശി ജി​തി​നെ ക്രൈം​ബ്രാ​ഞ്ച് ആ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. യൂ​ത്ത്കോ​ൺ​ഗ്ര​സ് ആ​റ്റി​പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ് ജി​തി​ൻ. ജി​തി​നാ​ണ് സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​തെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി.

സം​ഭ​വം ന​ട​ന്ന് ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കേ​സി​ലെ പ്ര​തി​യെ അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടു​ന്ന​ത്. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് സൂ​ച​ന. കവടിയാറിലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ വ​ച്ച് ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

ജൂണ്‍ 30നാണ് എ.കെ.ജി സെന്ററിനു നേരെ ആക്രമണം ഉണ്ടായത്. എന്നാല്‍ ബോംബല്ല, പടക്കം പോലുള്ള വസ്തുവാണ് എ.കെ.ജി സെന്ററിന് നേരെയെറിഞ്ഞതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസിലായത്.

കുന്നുകുഴി ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ ആളാണ് പടക്കം എറിഞ്ഞതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വാഹനം നിര്‍ത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് സ്‌ഫോടക വസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്. എറിഞ്ഞ ശേഷം തിരിച്ച് തിരിച്ച് കുന്നുകുഴി ഭാഗത്തേക്ക് വാഹനം ഓടിച്ച് പോവുകയും ചെയ്തു.

Related posts:

Leave a Reply

Your email address will not be published.