എ​കെ​ജി സെ​ന്‍റ​ര്‍ ആ​ക്ര​മ​ണ​ക്കേ​സ്; ജി​തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

1 min read

തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​ര്‍ ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി ജി​തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം​ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

പ്ര​തി​ക്കെ​തി​രെ നി​ല​വി​ല്‍ ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ള്‍ ഉ​ണ്ടെ​ന്നും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

ഗൂ​ഢാ​ലോ​ച​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നും ചോ​ദ്യം ചെ​യ്യാ​നു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​രു​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള​വ​രെ സ്വാ​ധീ​നി​ക്കാ​ന്‍ പ്ര​തി ശ്ര​മി​ക്കു​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദ​വും കോ​ട​തി അം​ഗീ​ക​രി​ച്ചു. നാലുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിട്ടും നിര്‍ണായകമായ ഒരു തെളിവും കണ്ടെത്താനായില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം.

Related posts:

Leave a Reply

Your email address will not be published.