സച്ചിനെതിരെ ഗെലോട്ട് നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയില്‍ എഐസിസി
1 min readരാജസ്ഥാന് കോണ്‍ഗ്രസില്‍ ഒരിടവേളക്ക് ശേഷം വീണ്ടും അധികാരത്തര്‍ക്കം തലപൊക്കിയതിന്റെ അതൃപ്തിയിലാണ് എഐസിസിസി നേതൃത്വം. അധികാരത്തര്‍ക്കത്തിനൊപ്പം മുഖ്യമന്ത്രി അശോക് ഗെലോട്ട് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സച്ചിന് പൈലറ്റിനെതിരെ നടത്തിയ ചില പദപ്രയോഗങ്ങളാണ് നേതൃത്വത്തെ കൂടുതല്‍ ചൊടുപ്പിച്ചത്.
സച്ചിന് പൈലറ്റ് ചതിയനാണെന്നാണ് അഭിമുഖത്തില്‍ ഗെലോട്ട് തുറന്നടിച്ചത്. ഒരു ചതിയനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ല. പത്ത് എംഎല്‍എമാരുടെ പോലും പിന്തുണയില്ലാത്ത സച്ചിനെ ഹൈക്കമാന്‍ഡിന് മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാനാണ് സച്ചിന് നേരത്തെ ശ്രമിച്ചതെന്നുമാണ് 2020 ലെ രാജസ്ഥാന് കോണ്‍ഗ്രസ് പ്രതിസന്ധിയെ ഓര്‍മ്മിപ്പിച്ച് ഗെലോട്ട് തുറന്നടിച്ചത്. ഈ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായ സച്ചിന് നേരിട്ട് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെയും അതൃപ്തിയറിയിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഗെലോട്ടിന്റെ വാക്കുകള്‍ക്കെതിരെ വലിയ എതിര്‍പ്പാണ് ഇതിനോടകം ഉയര്‍ന്നത്. ഗെലോട്ട് കടുത്ത പദങ്ങള്‍ ഉപയോഗിക്കരുതായിരുന്നുവെന്നാണ് പാര്‍ട്ടി വക്താവ് ജയറാം രമേശ് അഭിപ്രായപ്പെട്ടത്. പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന തീരുമാനമുണ്ടാകണമെന്നും ജയറാം രമേശ് നിര്‍ദ്ദേശിച്ചു. പ്രശ്നപരിഹാരത്തിന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നേരിട്ട് ഇടപെടും. ഗലോട്ടിനെയും സച്ചിനെയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്താനാണ് നീക്കം.
മുഖ്യമന്ത്രി സ്ഥാനത്തിനായി കരുക്കള്‍ നീക്കുന്ന സച്ചിന് പൈലറ്റ് അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്ന് എഐസിസിയോടാവശ്യപ്പെട്ടതായാണ് സൂചന. ഇരുപതില്‍ താഴെ എംഎല്‍എമാരെ ഒപ്പമുള്ളൂവെന്ന് വ്യക്തമായിരുന്നെങ്കിലും, മുഴുവന്‍ പേരുടെയും നിലപാട് അഭിപ്രായ വോട്ടെടുപ്പിലൂടെ അറിയാനാണ് സച്ചിന് പൈലറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. സമ്മര്‍ദ്ദം ചെലുത്തിയും, ഭീഷണിപ്പെടുത്തിയും എംഎല്‍എമാരെ ഇതുവരെ ഗലോട്ട് ഒപ്പം നിര്‍ത്തുകയായിരുന്നുവെന്നാണ് സച്ചിന്റെ വാദം. അതേ സമയം, എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണയിലാണ് മുഖ്യമന്ത്രി കസേര വിട്ടൊഴിയില്ലെന്ന് അശോക് ഗലോട്ട് ആവര്‍ത്തിക്കുന്നത്. ദേശീയ അധ്യക്ഷനാകാനുള്ള ഹൈക്കമാന്!ഡിന്റെ ക്ഷണം തള്ളി രാജസ്ഥാനില്‍ തുടരുന്നതും ഈ ബലത്തിലാണ്.