ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ അടൂര്‍പ്രകാശിന്റെ ചോദ്യം പാര്‍ലിമെന്റില്‍

1 min read

ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള കേരള സര്‍ക്കാര്‍ നീക്കം പാര്‍ലമെന്റില്‍ ഉന്നയിച്ച് അടൂര്‍പ്രകാശ് എം പി. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് നീക്കുന്നത് കേരള സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടോ എന്നതായിരുന്നു ആറ്റിങ്ങല്‍ എം പി യുടെ ചോദ്യം. എന്നാല്‍ ഇക്കാര്യം കേരള സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അന്നപൂര്‍ണ്ണ ദേവിയുടെ മറുപടി. ഗവര്‍ണര്‍മാരെ ചാന്‍സിലര്‍മാരായി നിയമിക്കുന്നത് സംസ്ഥാന നിയമ പ്രകാരമാണെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി വ്യക്തമാക്കി. കേരളത്തിലെ കാര്യം സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അന്നപൂര്‍ണ്ണ ദേവി, അടുത്തിടെ ചില സംസ്ഥാനങ്ങളില്‍ ഗവര്‍ണമാരെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശുപാര്‍ശ ഉണ്ടെന്നും അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.