ആധാറില്‍ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്രം’രജിസ്റ്റര്‍ ചെയ്ത് പത്ത് വര്‍ഷമായാല്‍ വിവരങ്ങള്‍ പുതുക്കി നല്‍കണം,ഓണ്‍ലൈനായി പുതുക്കാം’

1 min read

ആധാറില്‍ മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്രം.രജിസ്റ്റര്‍ ചെയ്ത് പത്ത് വര്‍ഷമായാല്‍ വിവരങ്ങള്‍ പുതുക്കി നല്‍കണം.തിരിച്ചറിയല്‍ ,മേല്‍വിലാസ രേഖകള്‍ നല്‍കണം.ഓണ്‍ലൈനായി വിവരങ്ങള്‍ പുതുക്കി നല്‍കിയാല്‍ മതിയാകും.ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും വിവരങ്ങള്‍ പുതുക്കി നല്‍കാം.ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകള്‍ എന്നിവയുടെ സഹായത്തോടെയാണ് ആധാര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, വ്യക്തികളുടെ തിരിച്ചറിയല്‍ മാര്‍ഗമായി ആധാര്‍ നമ്പര്‍ മാറിയിട്ടുണ്ട്.വിവിധ സര്‍ക്കാര്‍ പദ്ധതികളിലും സേവനങ്ങളിലും ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നുണ്ട്. പലയിടത്തും ആധാര്‍ നിര്‍ബന്ധമാണ് ഇപ്പോള്‍. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്, തിരിച്ചറിയല്‍/സര്‍ട്ടിഫിക്കേഷനിലെ അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ വ്യക്തികള്‍ അവരുടെ ആധാര്‍ ഡാറ്റ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

Related posts:

Leave a Reply

Your email address will not be published.