സിലബസ് ലഘൂകരണം: ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

1 min read

തിരുവനന്തപുരം: പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ സിലബസ് ലഘൂകരണം നടത്തുമ്പോള്‍ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ സിലബസ് ലഘൂകരണം സംബന്ധിച്ച്‌ദേശീയ തലത്തില്‍ എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകങ്ങളിലെ ഭാഗങ്ങള്‍ വെട്ടിക്കുറയ്ക്കുകയുണ്ടായി. കോവിഡ് പശ്ചാത്തലവും, പഠനഭാരവും ലഘൂകരണവും പാഠഭാഗങ്ങളുടെ ആവര്‍ത്തനവും, നിലവിലെ സാഹചര്യത്തില്‍ പ്രസക്തമല്ലാത്ത ഭാഗങ്ങള്‍ എന്നീ കാരണങ്ങള്‍ പറഞ്ഞാണ് പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ചതെങ്കിലും, ഈ ഭാഗങ്ങള്‍ പരിശോധിക്കുമ്പോള്‍ ചില നിക്ഷിപ്ത താല്പര്യങ്ങള്‍ ഇതില്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന് സംശയം ഉയര്‍ന്നു വരുന്നുണ്ട്.

പ്രത്യേകിച്ചും ചരിത്രം, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി പോലുള്ള സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍. ഈ സാഹചര്യത്തില്‍ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന കേരളത്തിന് ഇത്തരം നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് കൂട്ടു നില്‍ക്കാനാവില്ല. എന്നാല്‍ സംസ്ഥാനത്തെ കുട്ടികള്‍ക്ക് പഠനഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായി പാഠഭാഗങ്ങള്‍ കുറയ്ക്കുന്നത് പരിഗണനയിലാണ്. 2 ദിവസത്തിനകം ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.