ജോഡോ യാത്രക്ക് കെജിഎഫിലെ പാട്ടുപയോഗിച്ചു, രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

1 min read

ബെംഗളൂരു: ജോഡോ യാത്രക്ക് അനുവാദമില്ലാതെ സൂപ്പര്‍ ഹിറ്റ് ചിത്രമായ കെജിഎഫിലെ ഗാനം ഉപയോഗിച്ചതിനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കം മൂന്ന് പേര്‍ക്കെതിരെ പകര്‍പ്പവകാശ നിയമപ്രകാരം കേസ്. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മ്യൂസിക് കമ്പനിയായ എംആര്‍ടിയുടെ ബിസിനസ് പങ്കാളിമാളിമാരിലൊരാളായ നവീന്‍ കുമാറാണ് പരാതിക്കാരന്‍. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തെന്നും അധികൃതര്‍ അറിയിച്ചു. ഈ കമ്പനിക്കാണ് കെജിഎഫിലെ ഗാനങ്ങളുടെ പകര്‍പ്പാവകാശം.

രാഹുല്‍ ഗാന്ധിയെക്കൂടാതെ രാജ്യസഭാ എംപി ജയറാം രമേശ്, കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ, ഡിജിറ്റല്‍ പ്ലാറ്റ് ഫോം മേധാവി സുപ്രിയാ ശ്രീനാതെ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ജയറാം രമേശിനെയും സുപ്രിയയെയും ബെംഗളൂരു സിറ്റി പൊലീസ് വിളിപ്പിച്ചു. ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ രാഹുല്‍ മൂന്നാം പ്രതിയാണ്. പ്രമോഷണല്‍ ഗാനമായി അനുമിതിയില്ലാതെ ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തെത്തി.

സെപ്റ്റംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞയാഴ്ച യാത്ര തെലങ്കാനയിലേക്ക് പ്രവേശിച്ചു. യാത്രയുടെ ഏകോപനത്തിനായി തെലങ്കാന സംസ്ഥാന കോണ്‍ഗ്രസ് 10 പ്രത്യേക കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. 150 ദിവസത്തെ യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്. 150 ദിവസത്തെ യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്. സിനിമാ താരം പൂജാഭട്ട്, രോഹിത് വെമുലയുടെ അമ്മ തുടങ്ങിയവര്‍ ജോഡോ യാത്രയില്‍ അണിചേര്‍ന്നിരുന്നു. എന്‍സിപി, ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ ഇതിനകം ഭാരത് ജോഡോ യാത്രക്ക് പിന്തുണയുമായി രം?ഗത്തെത്തി. ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോള്‍ പാര്‍ട്ടി പുതുജീവന്‍ ലഭിക്കുമെന്നാണ് കോണ്‍?ഗ്രസിന്റെ കണക്കുകൂട്ടല്‍.

Related posts:

Leave a Reply

Your email address will not be published.