‘നടന്നത് ടിആര്‍എസ് ട്രാപ്പ്, ഏജന്റുമാര്‍ ഇങ്ങോട്ടു വിളിച്ചു’; തെലങ്കാന മുഖ്യമന്ത്രിയുടെ ആരോപണം തള്ളി തുഷാര്‍

1 min read

ബംഗ്ലൂരു : ബിജെപിക്ക് വേണ്ടി ടിആര്‍എസ് എംഎല്‍എമാരെ പണം നല്‍കി കൂറുമാറ്റാനുള്ള ശ്രമം, നടത്തിയെന്നതെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ആരോപണങ്ങള്‍ തള്ളി ബിഡിജെഎസ് നേതാവും കേരളാ എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. ടിആര്‍എസിന്റെ ട്രാപ്പാണ് നടന്നതെന്ന് തുഷാര്‍ ആരോപിച്ചു. ഏജന്റുമാര്‍ തന്നെ ഇങ്ങോട്ട് ഫോണില്‍ വിളിക്കുകയായിരുന്നു. മീറ്റിങ്ങില്‍ കാണാമെന്ന് താന്‍ മറുപടിയും നല്‍കി. ഏജന്റുമാര്‍ക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്നും മാനനഷ്ട കേസ് കൊടുക്കുന്നത് ആലോചിക്കുമെന്നും തുഷാര്‍ വിശദീകരിച്ചു.

തെലങ്കാനയിലെ ബിജെപിയുടെ ‘ഓപ്പറേഷന്‍ കമലത്തിന്’ പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്നും അറസ്റ്റിലായ മൂന്ന് ഏജന്റുമാരും ബന്ധപ്പെട്ടത് തുഷാറിനെയായിരുന്നുവെന്നുമാണ് തെലങ്കാന മുഖ്യമന്ത്രി കെസിആര്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. ബിജെപി ഇത് തളളിയതോടെ തുഷാര്‍ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന കൂടുതല്‍ ശബ്ദരേഖകളും കഴിഞ്ഞ ദിവസം പുറത്ത് വിട്ടു.

ആരോപണത്തിലുറച്ച് നില്‍ക്കുകയാണ് ടിആര്‍എസും ചന്ദ്രശേഖര്‍ റാവുവും. തെലങ്കാന ഹൈക്കോടതിയില്‍ വീഡിയോ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവന്‍ ഓപ്പറേഷന്റെയും ചുമതല തുഷാര്‍ വെള്ളാപ്പള്ളിക്കായിരുന്നുവെന്നും കേസില്‍ അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിറെ ബന്ധപ്പെട്ടതിന്റെ ഫോണ്‍വിവരങ്ങളും കോടതിയില്‍ നല്‍കിയിട്ടുണ്ട്. തുഷാര്‍, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെസിആ!ര്‍ ആരോപിച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.