ഭാരത് ജോഡോ യാത്രയില്‍ രാഹുലിനൊപ്പം നടന്ന് രോഹിത്ത് വെമുലയുടെ അമ്മ

1 min read

ഹൈദരാബാദ് : 2016ല്‍ ആത്മഹത്യ ചെയ്ത ഹൈദരാബാദ് സര്‍വകലാശാല ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മയും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കൊപ്പം ചേര്‍ന്നു. യാത്രയില്‍ രാധിക വെമുല, രാഹുലിനൊപ്പം അല്‍പ്പനേരം നടക്കുകയും ചെയ്തു.
‘ഭാരത് ജോഡോ യാത്രയ്ക്ക്’ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു, രാഹുല്‍ ഗാന്ധിക്കൊപ്പം നടന്നു, ബിജെപിആര്‍എസ്എസ് ആക്രമണത്തില്‍ നിന്ന് ഭരണഘടനയെ രക്ഷിക്കണം, രോഹിത് വെമുലയ്ക്ക് നീതി വേണം, രോഹിത് നിയമം പാസാക്കണം, ദളിതരുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കല്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം കോണ്‍ഗ്രസിനോട് ആഹ്വാനം ചെയ്തു” യോഗത്തിന് ശേഷം രാധിക വെമുല ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലും നിരവധി പാര്‍ട്ടി നേതാക്കളും ‘ഭാരത് ജോഡോ യാത്ര’യില്‍ രാധിക വെമുല, രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കുന്ന ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തു. 2016 ജനുവരി 17 ന് 26 കാരനായ ദളിത് വിദ്യാര്‍ത്ഥിയുടെ മരണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതീയതയ്‌ക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് കാരണമായിരുന്നു. മകന്റെ മരണത്തില്‍ നീതി തേടി ഇന്നും പോരാട്ടത്തിലാണ് അമ്മ രാധിക വെമുല.

സാമൂഹിക വിവേചനത്തിനും അനീതിക്കുമെതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് രോഹിത് വെമുല. രോഹിതിന്റെ അമ്മയെ കണ്ടുമുട്ടിയതോടെ യാത്രയുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുകള്‍ക്ക് പുത്തന്‍ ധൈര്യവും കരുത്തും ലഭിച്ചുവെന്ന് രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു. രാധിക വെമുലയെ ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള ഫോട്ടോയും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Related posts:

Leave a Reply

Your email address will not be published.