ബഹിരാകാശ മേഖലയില്‍ ഇന്ത്യ കൂടുതല്‍ കരുത്തരായി’; ഐഎസ്ആര്‍ഒ ദൗത്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി

1 min read

ഐ എസ് ആര്‍ ഒ ദൗത്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി മോദി. ബഹിരാകാശ മേഖലയില്‍ ഇന്ത്യ കൂടുതല്‍ കരുത്തരായി. സ്വകാര്യ മേഖലക്ക് കൂടി പ്രാതിനിധ്യം നല്‍കിയതോടെ വിപ്ലവകരമായ മാറ്റമാണ് കാണാനായതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബഹിരാകാശ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ കാത്തിരിക്കുന്നുണ്ട്. യുവാക്കള്‍ അവ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; എല്‍വിഎം3 വിക്ഷേപിച്ചു

ഐഎസ്ആര്‍ഒയ്ക്ക് ചരിത്രനേട്ടം, 16 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍, എല്‍വിഎം3 വിക്ഷേപണം വിജയപാതയില്‍ ഏറ്റവും കരുത്തുള്ള ഇന്ത്യന്‍ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണത്തില്‍ 16 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ചു. രാത്രി 12.07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന വാഹനം കുതിച്ചുയര്‍ന്നു. ആദ്യഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി 16 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്. ബാക്കിയുള്ള 20 ഉപഗ്രഹങ്ങള്‍ വേര്‍പെടുന്നത് നീണ്ട പ്രവര്‍ത്തനമാണെന്നും, വിവരങ്ങള്‍ ലഭ്യമാകാന്‍ ഇനിയും സമയമെടുക്കുമെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചത്.

നിലവില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ഐസ്ആര്‍ഓയ്ക്കും ലഭ്യമല്ലെന്നും അത് ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കാമെന്നും 16 ഉപഗ്രഹങ്ങളെ പ്രതീക്ഷിച്ചതില്‍ നിന്ന് അണുവിട മാറാതെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള 20 ഉപഗ്രഹങ്ങളും വിജയകരമായി വേര്‍പെടുമെന്നാണ് ഇസ്രോയുടെ പ്രതീക്ഷ. ചരിത്രപരമായ നിമിഷത്തില്‍ എല്ലാ ടീം അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. കരാര്‍ പ്രകാരമുള്ള അടുത്ത 36 ഉപഗ്രങ്ങളെ (LVM3 M3) കൂടി വിജയകരമായി ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മിഷനെ പിന്തുണച്ച പ്രധാനമന്ത്രിക്കും അദ്ദേഹം നന്ദി അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.