ട്രാന്‍സ് വുമണ്‍ സ്ത്രീകളല്ലെന്ന് റിഷി സുനക്; കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

1 min read

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് ഈ വര്‍ഷം മൂന്നാമത്തെ യുകെ പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരത്തില്‍ എത്തിയിരിക്കുന്നത്. ലോകം മുഴുവനുമുള്ള വാര്‍ത്താമാധ്യമങ്ങളില്‍ ഋഷി സുനക് നിറഞ്ഞു നില്‍ക്കുമ്പോള്‍ അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ട്രാന്‍സ് സ്ത്രീകളോടുള്ള സുനകിന്റെ നിലപാട് വ്യക്തമാക്കുന്ന ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുകയാണ്.

ഓഗസ്റ്റ് 25 ന് ടോക്ക്ടിവി സംഘടിപ്പിച്ച ഒരു ഷോയിലാണ് അവതാരകന്‍ ട്രാന്‍സ് സ്ത്രീകള്‍ സ്ത്രീകളാണെന്ന് കരുതുന്നുണ്ടോ എന്ന് സുനക്, ലിസ് ട്രസ് എന്നിവരോട് ചോദിച്ചത്. കരുതുന്നില്ല എന്നായിരുന്നു ഇരുവരുടെയും ഒറ്റവാക്കില്‍ ഉള്ള മറുപടി. മറ്റൊരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. ട്രാന്‍സ് ആളുകളെ ബഹുമാനിക്കണമെന്നും എന്നാല്‍ ടോയ്‌ലറ്റ് അല്ലെങ്കില്‍ സ്‌പോര്‍ട്‌സ് പോലുള്ള വിഷയങ്ങളില്‍ ജീവശാസ്ത്രം അടിസ്ഥാനമാണെന്നും ആയിരുന്നു. ഋഷി സുനകന്റെ ഈ നിലപാടുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് അവസരം ഒരുക്കിയിരിക്കുന്നത്.

എന്നാല്‍, ഇതില്‍ നിന്നും വിരുദ്ധമായി മറ്റൊരു സന്ദേശത്തില്‍ അദ്ദേഹം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ചതായി പിങ്ക് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘ബ്രിട്ടനിലെ ആരും തങ്ങള്‍ ആരെന്നോ ആരെയാണ് സ്‌നേഹിക്കുന്നതെന്നോ ഭയത്താല്‍ മറയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. LGBT+ ന് ബ്രിട്ടന്‍ ഏറ്റവും സുരക്ഷിതമായ രാജ്യമാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ട്രാന്‍സ് ജനങ്ങളോടുള്ള മുന്‍വിധി തെറ്റാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പശ്ചാത്തലം പരിഗണിക്കാതെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.’

എന്നാല്‍, സുനക് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് എതിരെ സംസാരിക്കുന്ന വീഡിയോ വൈറല്‍ ആയതോടെ കടുത്ത വിമര്‍ശനമാണ് അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഋഷി സുനക്ക് നിലപാടുകള്‍ ഇല്ലാത്തവനാണെന്നും അവസരവാദിയാണെന്നും ഉള്‍പ്പടെയുള്ള കമന്റുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കൂടാതെ ഈ നൂറ്റാണ്ടിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അംഗീകരിക്കാത്ത താനൊക്കെ എന്ത് പ്രധാനമന്ത്രിയാണെടോ എന്നുപോലും ആളുകള്‍ ചോദിക്കുന്നു.

Related posts:

Leave a Reply

Your email address will not be published.