ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും.
1 min readന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയില്‍ കരസേനാ ഹെലികോപ്റ്റര്‍ തകര്‍ന്ന് 5 സൈനികര്‍ മരിക്കാന്‍ കാരണം സാങ്കേതിക തകരാറെന്നു കണ്ടെത്തല്‍. കോപ്റ്റര്‍ തകര്‍ന്നു വീഴുന്നതിനു മുന്‍പ് പൈലറ്റ് അപായസന്ദേശം അയച്ചിരുന്നു. സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തില്‍ ഇക്കാര്യം വിശദമായി പരിശോധിക്കും.
സേനയുടെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (രുദ്ര) ആണ് വെള്ളിയാഴ്ച രാവിലെ 10.40ന് മലനിരകള്‍ നിറഞ്ഞ പ്രദേശത്ത് അപകടത്തില്‍പ്പെട്ടത്. ചൈന അതി!ര്‍ത്തിയില്‍നിന്ന് 35 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ പ്രദേശം. കാസര്‍കോട് ചെറുവത്തൂര്‍ തുരുത്തി കിഴക്കേമുറിയിലെ കെ.വി.അശ്വിന്‍ (24) ഉള്‍പ്പെടെയുള്ള സൈനികരാണു മരിച്ചത്.
അപകടം നടന്ന സ്ഥലത്തേക്ക് എത്താന്‍ ബുദ്ധിമുട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. കരസേനയ്ക്കു പുറമേ വ്യോമസേനയും പ്രദേശവാസികളും നടത്തിയ തിരച്ചിലിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ മാസം രണ്ടാം തവണയാണു സേനാ കോപ്റ്റര്‍ അരുണാചലില്‍ അപകടത്തില്‍പ്പെടുന്നത്. ഒക്ടോബര്‍ അഞ്ചിനുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.