ഫലം വരുന്നതിനുമുന്‍പ് ഖര്‍ഗെ അധ്യക്ഷനെന്ന് രാഹുല്‍ അറിഞ്ഞതെങ്ങനെ; വിശദീകരണവുമായി കോണ്‍ഗ്രസ്

1 min read

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്തുവരുന്നതിനു മുന്‍പേ ഖര്‍ഗെ വിജയി എന്ന തരത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശ്. ഉച്ചയ്ക്ക് ഒരു മണിക്ക് വാര്‍ത്താസമ്മേളനം തുടങ്ങുംമുന്‍പുതന്നെ വിജയം ആര്‍ക്കെന്ന സൂചന വ്യക്തമായിരുന്നെന്നാണ് ജയ്‌റാം രമേശ് പ്രതികരിച്ചത്.

പാര്‍ട്ടിയില്‍ തന്റെ റോള്‍ എന്തെന്ന് പുതിയ പ്രസിഡന്റ് തീരുമാനിക്കുമെന്നും ഖര്‍ഗെജിയോടോ സോണിയാജിയോടോ ചോദിക്കൂ എന്നുമായിരുന്നു ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആന്ധ്ര പ്രദേശിലെ അഡോനിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. രണ്ടുമണിയോടെയാണ് ഫലം ഔദ്യോഗികമായി പുറത്തുവന്നത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നിലവില്‍ ആന്ധ്ര പ്രദേശിലാണ് രാഹുല്‍ ഗാന്ധി.

Related posts:

Leave a Reply

Your email address will not be published.