നമ്പര്‍ 51; ഖത്തര്‍ ടീം ജേഴ്സിയുമായി കുഞ്ഞാലിക്കുട്ടി
1 min readദോഹ: ഖത്തര്‍ ഫുട്ബോള്‍ ടീമിന്റെ 51ാം നമ്പര്‍ ജേഴ്സിയുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ദിവസം ഖത്തറിലെത്തിയ അദ്ദേഹത്തിന് മകന് ആഷിഖിന്റെ ഉടമസ്ഥതയിലുള്ള സീ ഷോര്‍ കമ്പനിയുടെ പാര്‍ട്ണര്‍മാരാണ് ‘കുഞ്ഞാലിക്കുട്ടി’ എന്ന് ഇംഗ്ലീഷില്‍ പേരെഴുതിയ ഖത്തര്‍ ടീമിന്റെ ജേഴ്സി സമ്മാനിച്ചത്.
ഖത്തര്‍ കെ.എം.സി.സിയുടെ ഡിജി പ്രവിലേജ് കാര്‍ഡ് ഉദ്ഘാടനത്തിനായാണ് പി.കെ കുഞ്ഞാലിക്കുട്ടി ദോഹയിലെത്തിയത്. ‘ചില സമ്മാനങ്ങള്‍ ഹൃദ്യവും വിലമതിക്കാനാകാത്തതുമാണെന്ന’ തലക്കെട്ടോടെ അദ്ദേഹം തന്നെയാണ് ഖത്തര്‍ ടീമിന്റെ ജേഴ്!സി സ്വീകരിക്കുന്ന ചിത്രങ്ങള്‍ ഫേസ്!ബുക്കില്‍ പോസ്റ്റ് ചെയ്!തത്. കമ്പനി പാര്‍ട്ണര്‍മാരായ സഈദ് സാലം അല്‍ മുഹന്നദി, സാഖ്ര്‍ സഈദ് അല്‍ മുഹന്നദി, സാലം സഈദ് അല്‍ മുഹന്നദി എന്നിവരാണ് അദ്ദേഹത്തിന് ജേഴ്സി കൈമാറിയത്.