തിരക്കേറിയ റോഡില്‍ തലയണയിട്ട് കിടന്ന് പ്രവാസി; വീഡിയോ വൈറലായതോടെ അറസ്റ്റ്
1 min readദുബൈ: ദുബൈ ദേരയിലെ തിരക്കേറിയ റോഡിനു കുറുകെ തലയണയുമിട്ട് കിടന്ന് വീഡിയോ എടുത്ത ഏഷ്യന്‍ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. അല്‍ മുറാഖബത്തിലെ സലാ അല്‍ ദിന് സ്ട്രീറ്റില്‍ ചൊവാഴ്ചയാണ് സംഭവം നടന്നത്.
വളരെ തിരക്ക് പിടിച്ച റോഡിലെ കാല്‍നടപ്പാതയില്‍ ശാന്തമായി കിടക്കുന്ന പ്രതിയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യുന്നതിന് മുന്‍പ് തന്നെ നിരവധി പേര് അത് പങ്കുവച്ചിരുന്നു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടപ്പെടുത്താന്‍ ശ്രമിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.