എസ്.ഡി.പി.ഐയ്ക്കും നിരോധനം വന്നേക്കും; പ്രവര്‍ത്തനം നിരീക്ഷിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്
1 min readന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിനു പിന്നാലെ അവരുടെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐയ്ക്കും നിരോധനം വന്നേക്കും. എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തനം തിരഞ്ഞെടുപ്പ് കമ്മിഷന് നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. 2018 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ലഭിച്ച സംഭാവനകളെക്കുറിച്ച് എസ്.ഡി.പി.ഐ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. സംഘടനയുടെ ഓഡിറ്റ് ചെയ്യപ്പെട്ട അക്കൗണ്ടില്‍ ഇക്കാലയളവില്‍ ഒന്‍പത് കോടിയോളം രൂപ എത്തിയിട്ടുണ്ട്. 2020-21 വര്‍ഷത്തില്‍ 2.9 കോടി രൂപയും ലഭിച്ചു. എന്നാല്‍ കണക്കില്‍ കാണിച്ചത് 22 ലക്ഷം രൂപ മാത്രമാണ്. സംഭാവന നല്‍കിയവരുടെ പേരുവിവരങ്ങളും ലഭ്യമാക്കിയിട്ടില്ല.
2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ലഭിച്ച 11. 78 കോടി രൂപയില്‍ 10 കോടിയും കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരോധിക്കപ്പെട്ട പി.എഫ്.ഐക്കുവേണ്ടി എസ്.ഡി.പി.ഐ അംഗങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ യുഎപിഎ പ്രകാരം നടപടിയെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നിരോധനത്തിനു പിന്നാലെ പി.എഫ്.ഐയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ക്കെതിരേ കേന്ദ്ര ഏജന്‍സികള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പി.എഫ്.ഐയുടെയും ദേശീയ ചെര്‍മാന്‍ ഒ.എം.എ സലാമിന്റെയും അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചു.