ത്രിപുരയില്‍ ഫെബ്രുവരി 16നും മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27നും പോളിങ്

1 min read

ഡല്‍ഹി: ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 16നും നാഗാലാന്‍ഡിലും മേഘാലയിലും ഫെബ്രുവരി 27നുമായിരിക്കും വോട്ടെടുപ്പ് നടക്കുക. എന്നാല്‍ മൂന്ന് സംസ്ഥാനങ്ങളുടെയും വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിനും നടക്കും.

ഇന്ന് ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതികള്‍ സംബന്ധിച്ച തീയതികള്‍ പുറത്തു വിട്ടത്. മൂന്ന് സംസ്ഥാനങ്ങളിലായി 62 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ മുപ്പത്തിയൊന്ന് ലക്ഷം വോട്ടര്‍മാര്‍ സ്ത്രീകളാണ്. 80 വയസ്സിനു മുകളിലുള്ള 97,000 വോട്ടര്‍മാരും. രണ്ട് ലക്ഷത്തോളം പേര്‍ ഇത്തവണ കന്നി വോട്ടിന് എത്തും എന്നും രാജീവ് കുമാര്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.