നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍ യുവാവ് ആത്മഹത്യ ശ്രമം

1 min read

തിരുവനന്തപുരം: നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് മുത്താംകോണം സ്വദേശി മനു ആണ് പോലീസ് സ്‌റ്റേഷനില്‍ ആത്മഹത്യ ശ്രമം നടത്തിയത്. സ്‌റ്റേഷന്‍ ബാത്ത്‌റൂമിനുള്ളിലെ വെന്റിലേഷനില്‍ ഉടുമുണ്ട് പയോഗിച്ച് തൂങ്ങിമരിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ ആയിരുന്നു സംഭവം. രാവിലെ 6 മണിയോടെ ബാത്ത്‌റൂമില്‍ പോകണം എന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബാത്ത്‌റൂമില്‍ കയറിയ ഇയാള്‍ ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വരാത്തതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്തര്‍ വാതില്‍ ചവിട്ടി പൊളിച്ച് നോക്കിയപ്പൊഴാണ് മനുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി കഴുത്തിലെ കെട്ട് അറുത്ത് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് അയല്‍വാസിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതിനെ തുടര്‍ന്നാണ് മനുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. യുവതിയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് യുവാവ് ആത്മഹത്യ ശ്രമം നടത്തിയത്.

Related posts:

Leave a Reply

Your email address will not be published.