പരസ്യത്തിന് ചെലവിട്ട 164 കോടി തിരിച്ച് അടയ്ക്കണം തിരിച്ചടക്കാന്‍ കെജ്രിവാളിന് നോട്ടീസ്
1 min readഡല്‍ഹി : പരസ്യത്തിന് ചെലവഴിച്ച 164 കോടി രൂപ തിരികെ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്‌രിവാളിന് നോട്ടിസ്. പത്തു ദിവസത്തിനകം പണം അടയ്ക്കാനാണ് ഡയറക്ട്രേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റിയുടെ നിര്‍ദ്ദേശം.
സര്‍ക്കാര്‍ പരസ്യമെന്ന പേരില്‍ പാര്‍ട്ടി പരസ്യം നല്‍കിയെന്നാണ് കണ്ടെത്തല്‍. 2015-2016ല്‍ ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ചെലവഴിച്ച 97 കോടി രൂപ തിരിച്ചു പിടിക്കാന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന ചീഫ്‌സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു.