ട്രാന്‍സ്ജെന്‍ഡര്‍ പൗരന്മാര് നമ്മുടെ സമൂഹത്തിന്റെയും മുഖ്യധാരയുടെയും ഭാഗമാണെന്ന് മോഹന്‍ ഭാഗവത്
1 min readനാഗ്പൂര്‍. ലൈംഗികന്യൂനപക്ഷ സമൂഹവും ട്രാന്‍സ്ജെന്‍ഡേഴ്സും മനുഷ്യരാണെന്നും മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ അവര്‍ക്കും അവകാശമുണ്ടെന്നും ആര്‍എസ്എസ് സംര്‍സംഘ ചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരവും ലൈംഗികന്യൂനപക്ഷത്തിന് തുല്യാവകാശവും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്ന അവസരത്തിലാണ് ആര്‍എസ്എസ് സംര്‍സംഘ ചാലക് മോഹന്‍ ഭാഗവത് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. പ്രമുഖ മാദ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഹിന്ദു സമൂഹം ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെയും ലൈംഗിക ന്യൂനപക്ഷ സമൂഹത്തെയും ഒരു പ്രശ്നമായി കാണുന്നില്ലെന്നും അവര്‍ക്ക് സ്വകാര്യവും സാമൂഹികമായ ഇടവും നല്‍കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരിക്കുന്നത്.