കേന്ദ്ര ബജറ്റ് ഇത്തവണയും ഫെബ്രുവരി ആദ്യവാരം
1 min read
ഡല്‍ഹി: കേന്ദ്ര ബജറ്റ് ഇത്തവണയും ഫെബ്രുവരി ആദ്യവാരം നടക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമന് തന്നെയായിരിക്കും ബജറ്റ് അവതരണം നടത്തുന്നത്. പാര്‍ലമെന്ററി ബജറ്റ് ജനുവരി 31ന് ആരംഭിക്കും. അതിനുശേഷം ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റ് അവതരിപ്പിച്ചേക്കും. ഏപ്രില്‍ ആറിന് സെഷന് അവസാനിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. പാര്‍ലമെന്റിന്റെ ഇരുസഭകളെയും ആദ്യമായാണ് രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നത്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനത്തില്‍തന്നെ സാമ്പത്തിക സര്‍വെയും അവതരിപ്പിച്ചേക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 10വരെ തുടരും. സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാര്‍ച്ച് ആറിന് ആരംഭിച്ച് ഏപ്രില്‍ ആറിനാകും അവസാനിക്കുക.