ജാഗ്രതാ നിര്‍ദേശം പാലിക്കാതെ രാഹുല്‍ ഗാന്ധിയും സംഘവും യാത്ര നിര്‍ത്തിവെക്കാന്‍ ആസൂത്രിത നീക്കമെന്ന് വാദവും

1 min read

ഭാരത് ജോഡോ യാത്ര നിര്‍ത്തിവയ്ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. കൊവിഡ് വീണ്ടും വരുന്നുവെന്ന പ്രചാരണം അഴിച്ചുവിടുകയാണെന്നും ജോഡോ യാത്ര പലരേയും വിറളി പിടിപ്പിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

അതേസമയം, കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിര്‍ദേശം രാഹുല്‍ ഗാന്ധി തള്ളി. ഇന്ന് ഹരിയാനയില്‍ തുടരുന്ന ഭാരത് ജോഡോ യാത്രയില്‍ പതിവുപോലെ മാസ്‌ക് ധരിക്കാതെയാണ് രാഹുല്‍ യാത്ര തുടങ്ങിയത്. ഒപ്പം നിരവധി പ്രവര്‍ത്തകരും യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ യാത്ര നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നല്‍കിയത്.

എന്നാല്‍, ലോക്‌സഭ സ്പീക്കറും രാജ്യസഭ അദ്ധ്യക്ഷനും മാസ്‌കണിഞ്ഞാണ് ഇന്ന് സഭാ നടപടികള്‍ നിയന്ത്രിച്ചത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും പാര്‍ലമെന്റില്‍ മാസ്‌കണിഞ്ഞ് അധ്യക്ഷന്‍മാരും അംഗങ്ങളും പങ്കെടുത്തത്. കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് ശേഷം ഇരിപ്പിടങ്ങള്‍ മാറ്റി നിശ്ചയിച്ചത് പോലുള്ള നിയന്ത്രണങ്ങള്‍ നീക്കിയാണ് ശൈത്യകാല സമ്മേളനം തുടങ്ങിയത്. എന്നാല്‍ പല രാജ്യങ്ങളിലും കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് സ്പീക്കറും രാജ്യസഭ അധ്യക്ഷനും നിര്‍ദ്ദേശിച്ചു. അംഗങ്ങള്‍ക്ക് മാസ്‌ക് വിതരണം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കി.

ആരോഗ്യമന്ത്രി ഇന്നലെ വിളിച്ച ഉന്നതതല യോഗത്തിലും മാസ്‌ക് ധരിച്ചാണ് എല്ലാവരും പങ്കെടുത്തത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കണം എന്ന് നിര്‍ദ്ദേശിച്ച് ആരോഗ്യമന്ത്രി കത്തെഴുതിയതിന് പിന്നാലെയാണ് പാര്‍ലമെന്റില്‍ ഇതിനുള്ള നിര്‍ദ്ദേശം കര്‍ശനമാക്കുന്നത്. അതേസമയം, കേന്ദ്രമന്ത്രിയുടെ കത്തിന് പിന്നാലെ പൊതു റാലികള്‍ക്കും റോഡ് ഷോയ്ക്കുമുള്ള നിയന്ത്രണം സര്‍ക്കാര്‍ തിരികെ കൊണ്ടുവരുമോ എന്ന സംശയമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.