കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിര്‍ദേശം തള്ളി രാഹുല്‍ ഗാന്ധി, ജോഡോ യാത്രയില്‍ മാസ്‌ക് ധരിച്ചില്ല; കോവിഡ് മാവനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള യാത്ര
1 min readചണ്ഡിഗഡ്:കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിര്‍ദേശം തള്ളി രാഹുല്‍ ഗാന്ധി. ഇന്ന് ഹരിയാനയില്‍ തുടരുന്ന ഭാരത് ജോഡോ യാത്രയില്‍ പതിവുപോലെ മാസ്‌ക് ധരിക്കാതെയാണ് രാഹുല്‍ യാത്ര തുടങ്ങിയത്. ഒപ്പം നിരവധി പ്രവര്‍ത്തകരും യാത്രയിലുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ യാത്ര നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നല്‍കിയത്.
വിദേശരാജ്യങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയാകുന്നത് ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ ആയുധമാക്കുയാണ് കേന്ദ്ര സര്‍ക്കാര്‍. മാസ്‌കും സാനിറ്റൈസറും ഉള്‍പ്പെടെ കൊവിഡ് പ്രതിരോധത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രി രാഹുല്‍ ഗാന്ധിക്കും അശോക് ഗഹ്ലോട്ടിനും കത്തയച്ചത് വാക്‌സീന്‍ സ്വീകരിച്ചവരെ മാത്രം യാത്രയില്‍ പങ്കെടുപ്പിക്കണം. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും മന്‍സൂക് മാണ്ഡവ്യയുടെ കത്തിലുണ്ട്.ഗുജറാത്ത് തെരഞ്ഞെടുപ്പിലെ റോഡ് ഷോയില്‍ പ്രധാനമന്ത്രി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് ചോദിച്ചാണ് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നത്. ആരോഗ്യ മന്ത്രിയുടെ ആശങ്ക സത്യസന്ധമാണെങ്കില്‍ ആദ്യം കത്തയക്കേണ്ടത് പ്രധനാമന്ത്രിക്കാണെന്ന് അശോക് ഗെലോട്ട് പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം പോലും കൊവിഡ് മാനദണ്ഡങ്ങള്‍ ഇല്ലാതെയാണ് നടക്കുന്നത്.
ഭാരത് ജോഡോ യാത്രക്കെതിരായ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാന!്!! കോണ്‍ഗ്രസ്. ഇന്ന് പാര്‍ലമെന്റിലും വിഷയം ഉന്നയിച്ച് എംപിമാര്‍ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഭാരത് ജോഡോ യാത്ര ദില്ലിയിലേക്ക് കടക്കാനിരിക്കെയാണ് വിവാദം ശക്തമാകുന്നത്. ജനുവരി 26ന് കശ്മീരില്‍ അവസാനിക്കേണ്ട യാത്ര നേരത്തെ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇപ്പോഴത്തെ സാഹചര്യം ഉപയോഗിക്കുമോ എന്നാണ് കോണ്‍ഗ്രസ് സംശയിക്കുന്നത്.