ട്രംപിനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താനൊരുങ്ങി അന്വേഷണ സമിതി
1 min readന്യൂയോര്‍ക്ക് : കാപ്പിറ്റോള്‍ കലാപങ്ങളുടെ പേരില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താനൊരുങ്ങി അമേരിക്കന്‍ കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ സമിതി. കലാപം, ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍, രാജ്യത്തെ വഞ്ചിക്കാന്‍ ശ്രമം എന്നീ മൂന്നു കുറ്റങ്ങള്‍ ചുമത്താനാണ് ആലോചന. അന്തിമ റിപ്പോര്‍ട്ടിന് മുന്നോടിയായുള്ള സമിതിയുടെ അന്തിമ യോഗം തിങ്കളാഴ്ച ചേരും. അടുത്ത ബുധനാഴ്ചയോടെ സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ജോ ബൈഡന്‍ പ്രസിഡന്റാവുന്നത് തടയാന്‍ 2021 ജനുവരി ആറാം തീയതിയാണ് കലാപകാരികള്‍ കാപ്പിറ്റോള്‍ ബില്‍ഡിങ്ങിലേക്ക് ഇരച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിയത്.