സൈറസ് മിസ്ത്രി, കാറോടിച്ച വനിതാ ഡോക്ടര്‍ അമിതവേഗക്കാരി; 2 വര്‍ഷത്തിനിടെ പിഴയടച്ചത് 11 തവണ

1 min read

മുംബൈന്മ ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ മരണത്തിനു കാരണമായ അപകടസമയത്ത് കാറോടിച്ചിരുന്ന ഡോ. അനാഹിത പാണ്ഡോളെ പതിവായി ട്രാഫിക് നിയമം ലംഘിക്കുന്ന ആളാണെന്നു പൊലീസ് കണ്ടെത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അമിതവേഗത്തിന് 11 തവണ പിഴയടയ്‌ക്കേണ്ടിവന്നു. മറ്റു ഗതാഗത നിയമലംഘനങ്ങള്‍കൂടി ചേര്‍ത്താല്‍, 2020നു ശേഷം 19 തവണയാണ് പിഴ നല്‍കേണ്ടിവന്നതെന്നും പൊലീസ് പറഞ്ഞു.

സെപ്റ്റംബറില്‍, പാല്‍ഘര്‍ ജില്ലയിലെ സൂര്യ നദിയിലെ പാലത്തിന്റെ കൈവരിയില്‍ കാര്‍ ഇടിച്ചാണ് സൈറസ് മിസ്ത്രിയും സുഹൃത്ത് ജഹാംഗീര്‍ പാണ്ഡോളെയും കൊല്ലപ്പെട്ടത്. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. അനാഹിതയും ഭര്‍ത്താവും വ്യവസായിയുമായ ഡാരിയസ് പാണ്ഡോളെയും പരുക്കുകളോടെ രക്ഷപ്പെട്ടു. ഡാരിയസിന്റെ സഹോദരനാണ് മരിച്ച ജഹാംഗീര്‍.

മരണകാരണമാകും വിധം അശ്രദ്ധമായി വാഹനമോടിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അനാഹിതയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. അവരുടെ തുടര്‍ച്ചയായ ഗതാഗതനിയമലംഘനങ്ങളുടെ വിവരം കുറ്റപത്രത്തിന്റെ ഭാഗമാക്കും. അപകടത്തില്‍പ്പെട്ട കാര്‍ തന്നെയാണ് 19 തവണയും നിയമനലംഘനം നടത്തിയിട്ടുള്ളതെന്നും അനാഹിതയാണ് ഇത് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ ചികില്‍സയിലാണ് ഡോ. അനാഹിത.

Related posts:

Leave a Reply

Your email address will not be published.