കണ്ണൂരില്‍ പതിനാലുകാരനെ കഞ്ചാവ് നല്കി പീഡിപ്പിച്ചു, പ്രതി പിടിയില്‍
1 min readകണ്ണൂര്‍ : ഒന്‍പതാം ക്ലാസുകാരനെ കഞ്ചാവ് നല്കി മയക്കി പീഡനത്തിന് ഇരയാക്കിയ ആള് കണ്ണൂരില്‍ പിടിയില്‍. ആയിക്കര സ്വദേശി ഷഫീഖിനെയാണ് സിസ്റ്റി പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബറിലാണ് കണ്ണൂര്‍ നഗരത്തിലെ സ്വകാര്യ സ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പതിനാലുകാരന് പീഡനത്തിന് ഇരയാകുന്നത്. കുട്ടിയുടെ അയല്‍വാസി റഷാദാണ് കഞ്ചാവ് ഉപയോഗിക്കുന്ന ഷഫീഖിന്റെ അടുത്തേക്ക് കുട്ടിയെ എത്തിച്ചതെന്നാണ് പൊലീസ് നല്കിയ വിവരം.
വിദ്യാര്‍ത്ഥിയെ ഷഫീഖ് ആയിക്കരയില്‍ മത്സ്യത്തൊഴിലാളികള്‍ മോട്ടോറും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡില്‍ കൊണ്ടുപോയി. കഞ്ചാവ് നല്കി മയക്കി പീഡിപ്പിച്ചു. മാസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയില്‍ പെട്ടപ്പോള്‍ കുട്ടി ഉപയോഗിക്കുന്ന ഫോണില്‍ നിന്നാണ് വിവരം ബന്ധുക്കള്‍ക്ക് കിട്ടുന്നത്. പിന്നീട് കുട്ടി ബന്ധുക്കളോട് നടന്ന സംഭവങ്ങള്‍ വിശദീകരിച്ചു.
കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഷെഫീഖിനെ അറസ്റ്റ് ചെയ്ത പൊലീസ് പോക്സോ കേസ് രജിസ്റ്റ!ര്‍ ചെയ്തു. ഒന്‍പതാം ക്ലാസുകാരനില്‍ നിന്നും പൊലീസ് വിശദമായി കാര്യങ്ങള്‍ ചോദിച്ചുമനസിലാക്കി. മജിസ്ട്രേറ്റിന് മുമ്പാകെയെത്തിച്ച് രഹസ്യമൊഴിയും രേഖപ്പെടുത്തി. ഷെഫീഖിനെ കുട്ടിക്ക് പരിചയപ്പെടുത്തിയ അയല്‍വാസി റഷാദ് ഒളിവിലാണ്. പതിനാലുകാരനെ ഉപയോഗിച്ച് ഷഫീഖ് കഞ്ചാവ് വിതരണം നടത്തിയിട്ടുണ്ടോ എന്നറിയാന്‍ കൂടുതല്‍ അന്വേഷണം വേണ്ടിവരുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.