മാങ്ങ പറിച്ചതിനെ ചൊല്ലി തമ്മില്‍ തര്‍ക്കത്തില്‍ മൂന്ന് സ്ത്രീകള്‍ക്ക് വെട്ടേറ്റു

1 min read

കായംകുളം: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മൂന്ന് സ്ത്രീകള്‍ക്ക് വെട്ടേറ്റു. കായംകുളം മൂലശേരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. മൂലേശ്ശേരി അമ്പലത്തിന് സമീപം ബിനോയി ഭവനത്തില്‍ മിനി എന്ന കൊച്ചുമോള്‍ (49), അമ്പലശ്ശേരില്‍ സ്മിത (34), നന്ദു ഭവനത്തില്‍ നീതു (19) എന്നിവര്‍ക്കാണ് വേട്ടറ്റത്. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പറമ്പിലെ മാങ്ങ പറിച്ചതുമായുള്ള തര്‍ക്കം കായംകളം പൊലീസ് പരിഹരിച്ചതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്. വെട്ടേറ്റവരെ കായംകുളം ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

Related posts:

Leave a Reply

Your email address will not be published.