വിഴിഞ്ഞം സമരം: ഡിഐജി നിശാന്തിനിയെ സ്പെഷ്യല്‍ പൊലീസ് ഓഫീസറായി നിയമിച്ചു
1 min readതിരുവനന്തപുരം: സംഘര്‍ഷം നടന്ന വിഴിഞ്ഞത്തെ സ്പെഷ്യല്‍ പൊലീസ് ഓഫീസറായി ഡിഐജി ആര്.നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ ഡിഐജിക്ക് കീഴില്‍ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. നാല് എസ്.പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവര്‍ നടത്തും. ഡിസിപി അജിത്കുമാര്‍,കെ.ഇ. ബൈജു, മധുസൂദനന് എന്നിവര്‍ സംഘത്തിലുണ്ട്.
ഒരു പൊലീസ് സ്റ്റേഷന് തന്നെ ആക്രമിക്കപ്പെടുകയും 36 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം സമീപകാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ല. വിഴിഞ്ഞത്തെ സ്ഥിതി അങ്ങേയറ്റംഗുരുതരമാണെന്നും ഇനിയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും തരത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോയേക്കാം എന്നും പൊലീസ് കരുതുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം റേഞ്ച് ഐജി നിശാന്തിനിയെ വിഴിഞ്ഞത്ത് പ്രത്യേക ചുമതല നല്കി നിയമിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര് അജിത്ത് കുമാര്‍ ആണ് നിശാന്തിനിയെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചത്.
തിരുവനന്തപുരം സിറ്റിയിലെ ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന ഡിസിപി അജിത്ത് കുമാറിനൊപ്പം ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനന്. കെഇ ബൈജു, കെക അജി എന്നീ ഉദ്യോഗസ്ഥരും ചേര്‍ന്ന പൊലീസ് സംഘമായാരിക്കും വിഴിഞ്ഞത്തെ ക്രമസമധാന ചുമതലയും നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണവും നിര്‍വഹിക്കുക.