ജിഷ കൊലക്കേസ്: പ്രതിയുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു
1 min readപെരുമ്പാവൂര്‍ ജിഷാ കൊലക്കേസിലെ പ്രതിയുടെ ഹര്‍ജി ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി. ജയില്‍ മാറ്റത്തിനായി പ്രതി അമീറുല്‍ ഇസ്ലാം സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി മാറ്റിയത്. കേരളത്തില്‍ നിന്ന് അസമിലേക്ക് ജയില്‍ മാറ്റം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവര്‍ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാല്‍ ജയില്‍മാറ്റം അനുവദിക്കണമെന്നുമാണ് ആവശ്യം.
വിയ്യൂര്‍ ജയിലില്‍ തന്നെ സന്ദര്‍ശിക്കാന്‍ ഇവര്‍ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് വിയ്യൂര്‍ ജയിലിലാണ് അമീറുള്‍ ഇസ്ലാം നിലവിലുള്ളത്.വധശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയില്‍ ഹര്!ജി നല്‍കിയിട്ടുണ്ട്.