അവര്‍ അഴിമതിക്കാരെ വിലകൊടുത്ത് വാങ്ങി; ബിജെപിക്കെതിരെ രാഹുല്‍

1 min read

ഭോപ്പാല്‍: ബിജെപിക്കെതിരെ അതിശക്തമായ ആരോപണമുന്നയിച്ച് കോണ്‍?ഗ്രസ് നേതാവ് രാഹുല്‍ ?ഗാന്ധി. മധ്യപ്രദേശില്‍ ജോഡോയാത്രക്കിടെയായിരുന്നു പരാമര്‍ശം. ‘ഞങ്ങള്‍ മധ്യപ്രദേശിലെ തെഞ്ഞെടുപ്പില്‍ വിജയിച്ചു. അത് ഞങ്ങളുടെ സര്‍ക്കാരായിരുന്നു. എന്നാല്‍ അവര്‍ (ബിജെപി) 2025 അഴിമതിക്കാരായ എംഎല്‍എമാര്‍ക്ക് കോടികള്‍ നല്‍കി അവരെ വാങ്ങി സര്‍ക്കാര്‍ രൂപീകരിച്ചു,’ ബുര്‍ഹാന്‍പൂരില്‍ നടന്ന റാലിയില്‍ രാഹുല്‍ പറഞ്ഞു. 2020ലാണ് രാഹുല്‍ ?ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ 20ലധികം നേതാക്കളുമായി ബിജെപിയിലേക്ക് പോയത്.

‘എല്ലാ ജനാധിപത്യ വഴികളും അടഞ്ഞതിനാലാണ് ഞങ്ങള്‍ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ലോക്‌സഭയും തെരഞ്ഞെടുപ്പ് വഴികളും മാധ്യമങ്ങളും എല്ലാം അടഞ്ഞുകിടക്കുകയാണ്. എല്ലാ സ്ഥാപനങ്ങളെയും ആര്‍എസ്എസും ബിജെപിയും ഒതുക്കി മൂലയ്ക്കിരുത്തി. അവിടങ്ങളിലെല്ലാം സ്വന്തം ആളുകളെക്കൊണ്ട് നിറച്ചു. നിയമസംവിധാനം സമ്മര്‍ദ്ദത്തിലാണ്, കോടതികള്‍ സമ്മര്‍ദ്ദത്തിലാണ്. അതുകൊണ്ട് ഒരു വഴി മാത്രമേ ഉള്ളൂ എന്ന് ഞങ്ങള്‍ കരുതി. റോഡിലിറങ്ങുക, ജനങ്ങളെ ആശ്ലേഷിക്കുക, കര്‍ഷകരെ ശ്രദ്ധിക്കുക, തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും വാക്കുകള്‍ ശ്രദ്ധിക്കുക, അവരോടൊപ്പം ചേരുക,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നെഹ്‌റുഗാന്ധി കുടുംബവുമായി ചരിത്രപരമായ ബന്ധമുള്ള ബോദര്‍ലി ഗ്രാമത്തിലൂടെയാണ് കാല്‍നട ജാഥ ഇന്ന് രാവിലെ മധ്യപ്രദേശിലേക്ക് എത്തിയത്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ഈ പ്രദേശം നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ജോഡോ യാത്ര കടന്നുപോകുന്ന അഞ്ച് ലോക്‌സഭാ സീറ്റുകളിലും 26 നിയമസഭാ സീറ്റുകളിലും രാഹുല്‍ ഗാന്ധി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷ. ഇവിടെ രണ്ട് അസംബ്ലി സീറ്റുകള്‍ ഒഴികെ എല്ലായിടത്തും ബിജെപിയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് സംസ്ഥാനം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

Related posts:

Leave a Reply

Your email address will not be published.