കോട്ടയത്ത് 12 തെരുവുനായകള്‍ ചത്ത നിലയില്‍
1 min readകോട്ടയം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നതിനിടെ കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയില്‍ കണ്ടെത്തി. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് മരണം എന്നാണ് സംശയിക്കുന്നത്. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന നായകളെ നാട്ടുകാര്‍ തന്നെ കുഴിയെടുത്ത് മറവ് ചെയ്തു.
കോട്ടയം നഗരത്തില്‍ ബാലഭിക്ഷാടനം: നാല് കുട്ടികളെ രക്ഷപ്പെടുത്തി ഷെല്‍ട്ടര്‍ ഹോമിലാക്കി
കോട്ടയം: കോട്ടയം നഗരത്തില്‍ ബാലഭിക്ഷാടനം നടത്തിയ നാല് കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. 3,5,7,12 വയസ് പ്രായമുള്ള നാല് കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ കോട്ടയം റെയില്‍വേ സ്റ്റേഷന് പരിസരത്തും, ഹോട്ടല്‍ മാലിക്ക് മുന്നിലും, സമീപത്തെ റോഡുകളിലും ഭിക്ഷാടനം നടത്തുന്നതിനിടെയാണ് ഇവരെ കണ്ടെത്തിയത്. തെലുങ്കും, ഹിന്ദിയും ഭാഷകളാണ് കുട്ടികള്‍ സംസാരിക്കുന്നത്.
കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും സമീപത്ത് ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ രക്ഷിതാക്കളാണോ എന്നത് വ്യക്തമായിട്ടില്ല. കുട്ടികള്‍ ഭിക്ഷ യാചിക്കുന്നതിനായി അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുകയും, വാഹനങ്ങളുടെ മുന്നിലേക്ക് പോകുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ചൈല്‍ഡ് ലൈനില്‍ പരാതി എത്തിയത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരും, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അധികൃതരും എത്തി കുട്ടികളെയും ഒപ്പമുള്ളവരെയും സംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരുകയാണ്. കുട്ടികളുടെ കൃത്യമായ പേര്, പ്രായം, സ്വദേശം, മേല്‍വിലാസം തുടങ്ങി യാതൊരു വിവരങ്ങളും, ഔദ്യോഗീക രേഖകളും ഇവരില്‍ നിന്ന് സ്ത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനാല്‍ കുട്ടികളെ താല്‍ക്കാലികമായി കോട്ടയത്തെ സംരക്ഷണ കേന്ദ്രത്തില്‍ പരിപാലിക്കും.
മാതാപിതാക്കളാണെന്ന് തെളിയിക്കുന്ന രേഖകളുമായി ഒപ്പമുള്ളവര്‍ എത്തിയാല്‍ കുട്ടികളെ വിട്ടുനല്‍കാനാണ് നിലവില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാനം. ഓണ ദിവസങ്ങളിലാണ് ട്രെയിനില്‍ സംഘം കോട്ടയത്തെത്തിയത് എന്നാണ് വിവരം.