ഓര്‍മയിലെ മുറിവിന് ഒരു പതിറ്റാണ്ട്; ഡല്‍ഹി കൊലപാതകത്തിന് ഇന്ന് 10 വര്‍ഷം

1 min read

രാജ്യ മനഃസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ സംഭവത്തിന് ഇന്ന് 10 വയസ്സ്. സുഹൃത്തിനൊപ്പം ബസില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ 2012 ല്‍ ഇതേ ദിവസം രാത്രിയാണ് ക്രൂര പീഡനത്തിനിരയായത്. രാജ്യം നിര്‍ഭയ എന്നു വിളിച്ച അവള്‍ സിംഗപ്പൂരിലെ ആശുപത്രിയില്‍ ഡിസംബര്‍ 29നു മരിച്ചു. ഡല്‍ഹി, കേന്ദ്ര സര്‍ക്കാരുകളെ പിടിച്ചുലച്ച പ്രതിഷേധത്തിന് രാജ്യം സാക്ഷിയായി.

6 പ്രതികളില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ആനുകൂല്യം ലഭിച്ചു. ഏതാനും വര്‍ഷത്തിനു ശേഷം ഇയാള്‍ ജയില്‍മോചിതനായി. മുഖ്യപ്രതി രാംസിങ് ജയിലില്‍ തൂങ്ങിമരിച്ചു. മറ്റു പ്രതികളായ മുകേഷ് സിങ്, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരെ 2020 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി.

Related posts:

Leave a Reply

Your email address will not be published.