ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിച്ചെന്നും നഗ്‌നപൂജ നടത്തിയെന്നും യുവതിയുടെ പരാതി

1 min read

കൊല്ലം: കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്‌നയാക്കി പീഡിപ്പിക്കുകയും മന്ത്രവാദത്തിനിരയാക്കുകയും ചെയ്‌തെന്ന് പരാതി. സംഭവത്തില്‍ ഭര്‍തൃ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ ഭര്‍ത്താവും ഭാര്‍തൃമാതാവും നഗ്‌നപൂജയ്ക്ക് ഇരയാക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. നാഗൂര്‍, ചടയമംഗലം തുടങ്ങിയവിടങ്ങളില്‍ എത്തിച്ചു പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ആറ്റിങ്ങല്‍ സ്വദേശിനിയാണ് പരാതിക്കാരി. രണ്ടായിരത്തി പതിനാറുമുതല്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃമാതാവും ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ നഗ്‌നപൂജക്ക് ഇരയാക്കാന്‍ ശ്രമിച്ചെന്നും. ചടയമംഗലം സ്വദേശിയായ അബ്ദുള്‍ ജബ്ബാറിന്റെ അടുത്ത് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ എത്തിച്ചുവെന്നും പരാതിയില്‍ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.