കാട്ടാന ശല്യം കൂടുന്നു.

1 min read

നെല്ലിയാമ്പതി : പാലക്കാട് നെല്ലിയാമ്പതി ചുരത്തില്‍ കാറിന് നേരെ കാട്ടാന പാഞ്ഞടുത്തു. പിറകോട്ട് എടുത്ത കാര്‍ താഴ്ച്ചയിലേക്ക് വീഴുന്നതിന് മുന്‍പ് നിന്നതിനാല്‍ വലിയ ദുരന്തം ഒഴിവായത്. ചുരത്തിലെ പതിനാലാം വളവില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഒരുമാസത്തിലധികമായി പിടിയാനയും, കുഞ്ഞും ചുരത്തില്‍ തുടരുകയാണ്.
അതേ സമയം തൃശൂര്‍ പാലപ്പള്ളി പുതുക്കാട് എസ്റ്റേറ്റില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. 25ലേറെ ആനക്കൂട്ടമാണ് റബര്‍ തോട്ടത്തില്‍ നില ഉറപ്പിച്ചിരിക്കുന്നത്. കാട്ടാനക്കൂട്ടം നില ഉറപ്പിച്ചതോടെ തൊഴിലാളികള്‍ക്ക് ജോലിക്കിറങ്ങാന്‍ ആയിട്ടില്ല. റബര്‍ തോട്ടത്തിലാണ് ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്
ജനവാസ മേഖലയില്‍ ആനക്കൂട്ടം ഇറങ്ങിയ വിവരം വനം വകുപ്പിനെ അറിയിച്ചു . എന്നാല്‍ വിവരം അറിഞ്ഞിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ആനക്കൂട്ടം ഉള്ള സ്ഥലത്തേക്ക് നിങ്ങള്‍ പോകേണ്ട എന്നാണ് വനം വകുപ്പ് പറഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഈ മേഖലയില്‍ തുടര്‍ച്ചയായി കാട്ടാന കൂട്ടം ഇറങ്ങുന്നുണ്ട്.

Related posts:

Leave a Reply

Your email address will not be published.