പ്രണയപ്പക തൃശ്ശൂരില്‍ യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം

1 min read

തൃശ്ശൂര്‍: തൃശ്ശൂര്‍ എംജി റോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. പരിക്കേറ്റ കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി ഐശ്വര്യയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണു ആണ് കുത്തിയത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

തൃശ്ശൂര്‍ നഗരത്തിലെ ഹോട്ടലില്‍ ജീവനക്കാരിയായിരുന്ന ഐശ്വര്യ വിഷ്ണുവുമായി അടുപ്പത്തിലായിരുന്നു. വിഷ്ണുവും ഐശ്വര്യയും വിവാഹ മോചിതരാണ്. ഇരുവര്‍ക്കും ആദ്യ ബന്ധത്തില്‍ ഓരോ കുട്ടികളുണ്ട്. തൃശ്ശൂര്‍ നഗരത്തിലെ ഹോട്ടലില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ ശേഷം യുവതി, ബന്ധത്തില്‍ നിന്ന് പിന്‍മാറുന്നതായി വിഷ്ണുവിന് സംശയം തോന്നി. ഇക്കാര്യം സംസാരിക്കാന്‍ വേണ്ടിയാണ് വൈകീട്ട് ഹോട്ടലില്‍ എത്തിയത്. സംസാരത്തിനിടെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കഴുത്തിലും ദേഹത്തും കുത്തി. വിഷ്ണു ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനാണ്. ഷേവിങ്ങിന് ഉപയോഗിക്കുന്ന കത്തിയാണ് ആക്രമിക്കാന്‍ ഉപയോഗിച്ചത്.

യുവതി നിലവിളിച്ചതോടെ അടുത്തുണ്ടായിരുന്നവര്‍ ഓടിയെത്തി യുവാവിനെ കീഴപ്പെടുത്തി. പ്രതിയെ പൊലീസിന് കൈമാറി. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. വധശ്രമത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിക്ക് സാരമുള്ളതല്ല. ആക്രമണത്തിനിടെ യുവാവിനും പരിക്കേറ്റു.

Related posts:

Leave a Reply

Your email address will not be published.