അധ്യാപകര്‍ മാതൃകയായില്ലെങ്കിലും
കുട്ടികള്‍ക്ക് മുന്നില്‍
തമ്മില്‍ തല്ലാതിരിക്കൂ

1 min read

ഗുരുക്കന്മാര്‍ മാതൃകകളായില്ലെങ്കിലും വേണ്ടില്ല ഇങ്ങനെ പരസ്യമായി തല്ലു കൂടരുതെന്നാണ് ആഗ്രഹിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളില്‍ ഗാന്ധി ജയന്തി ആഘോഷത്തിനിടയില്‍ രണ്ട് അധ്യാപികമാര്‍ തമ്മില്‍ വഴക്കിടുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

പരസ്പരം മര്‍ദ്ദിക്കുകയും ഫോണ്‍ തട്ടിപ്പറിക്കുകയും പരസ്പരം പുലഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇരുവര്‍ക്കുമെതിരെ അച്ചടക്കനടപടി സ്വീകരിക്കുകയും ഇരുവരെയും ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ആഘോഷങ്ങള്‍ക്കുശേഷം സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട വഴക്കാണ് തമ്മിലടിയില്‍ കലാശിച്ചത്. വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കുമ്പോഴാണ് ഇരുവരും വഴക്കിട്ടത്. ഉത്തര്‍ പ്രദേശിലെ ഹിമപൂര്‍ ജില്ലയിലാണ് അധ്യാപികമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്.

വിഡിയോയിലെ ദൃശ്യങ്ങള്‍ തന്നില്‍ ഞെട്ടല്‍ ഉളവാക്കിയെന്നും സ്വന്തം ദേഷ്യം നിയന്ത്രിക്കാനാകാതെ പരസ്പരം ദേഹോപദ്രവം ഏല്‍പ്പിക്കുന്ന അധ്യാപികമാര്‍ എങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കാന്‍ പോകുന്നതെന്നോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നുവെന്നാണ് വിഡിയോ കണ്ട ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്ക് മൂല്യങ്ങള്‍ പകര്‍ന്നു നല്‍കേണ്ട അധ്യാപകര്‍ തന്നെ ഇങ്ങനെ ചെയ്താല്‍ അവിടെ പഠിക്കുന്ന കുട്ടികളുടെ ഭാവിയെന്താകുമെന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.