‘വീണിതല്ലോ കിടക്കുന്നു കുഴിയതില്‍..’; ആക്ടിവയെ ചതിച്ചത് മഴവെള്ളമോ അതോ പണിയിലെ ‘വെള്ളമോ’?

1 min read

ഇന്ത്യയിലെ റോഡ് ശൃംഖലയും യാത്രാ സൌകര്യങ്ങളും വര്‍ഷങ്ങളായി മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും, രാജ്യത്തുടനീളം റോഡുകളുടെ ഗുണനിലവാരം ഒരുപോലെയല്ല. റോഡുകളുടെ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് നിര്‍മാണത്തിന് തൊട്ടുപിന്നാലെയുള്ള ഈ തകര്‍ച്ചയ്ക്ക് കാരണം. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു. സ്‌കൂട്ടറും ഇരുചക്രവാഹനങ്ങളും ഇത്തരം കുഴികളില്‍ വീണ് ജീവഹാനി വരെ സംഭവിച്ചിട്ടുണ്ട്.

ഇപ്പോഴിതാ പുതുപുത്തന്‍ റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തത്തിലേക്ക് ഒരു ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍ വീണ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നവത്. രാജസ്ഥാനിലെ ജോധ്പൂരിലാണ് ഈ വിചിത്രമായ സംഭവം നടന്നതെന്ന് കാര്‍ ബ്ലോഗ് ഇന്ത്യയെ ഉദ്ദരിച്ച് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍ നടുറോഡലുള്ള കുഴിയില്‍ വീണുകിടക്കുന്ന ചിത്രങ്ങള്‍ ആണ് വൈറലാകുന്നത്.

കുഴി വലുതായതിനാല്‍ സ്‌കൂട്ടര്‍ പൂര്‍ണമായും അതില്‍ വീണു. ചിത്രങ്ങളില്‍ കാണുന്നത് പോലെ, ഇത് ഒരു വലിയ ഒരു ദ്വാരമാണ്. ഇത് സ്‌കൂട്ടര്‍ യാത്രികന് ഗുരുതരമായ പരിക്ക് ഏല്‍പ്പിക്കുമായിരുന്നു. എന്നാല്‍ അപകടത്തില്‍ നിന്ന് വലിയ പരിക്കുകളൊന്നും കൂടാതെ യാത്രികന്‍ രക്ഷപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

അപകടമുണ്ടായത് പ്രദേശവാസിക്കാണോ അതോ റോഡിലൂടെ പോവുകയായിരുന്ന മറ്റാര്‍ക്കെങ്കിലും ആണോ എന്ന് വ്യക്തമല്ല. സ്‌കൂട്ടര്‍ കുഴിയില്‍ വീണതോടെ നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയും യാത്രക്കാരനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയുമായിരുന്നു. നാട്ടുകാര്‍ യാത്രികനെ കുഴിയില്‍ നിന്ന് പുറത്തെടുത്ത ശേഷം ഒരു എക്‌സ്‌കവേറ്റര്‍ കൊണ്ടുവന്ന് അതിന്റെ ബക്കറ്റില്‍ ഒരു കയര്‍ കെട്ടി സ്!കൂട്ടര്‍ പുറത്തെടുക്കുകയായിരുന്നു.

അതേസമയം ഇന്ത്യയില്‍ ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം മണ്‍സൂണ്‍ കാലത്ത് ദില്ലിയില്‍ ഒരു റോഡ് തകര്‍ന്നതിന്റെ വീഡിയോ വൈറലായിരുന്നു. ഒരു ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 കാര്‍ ഈ കുഴിയില്‍ പതിക്കുകയും ചെയ്!തു. ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ കാര്‍ ആയിരുന്നു ഈ അപകടത്തില്‍പ്പെട്ടത്. കാര്‍ ഓടിച്ചുകൊണ്ടിരുന്നപ്പോള്‍, പെട്ടെന്ന് റോഡ് തകരുകയായിരുന്നു.

ഇത്തരം അപകടങ്ങള്‍ സംഭവിക്കാന്‍ പല കാരണങ്ങളുണ്ട്. അതിലൊന്ന് മഴ ആയിരിക്കാം. കഴിഞ്ഞ രണ്ട് മാസങ്ങളായി ഉത്തരേന്ത്യയില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യയിലെ പല മെട്രോ നഗരങ്ങളും വെള്ളത്തിനടിയിലാണ്.

ഒരു പ്രദേശത്ത് ശക്തമായ മഴ പെയ്യുമ്പോള്‍, വെള്ളം ഇളകുന്ന മണ്ണ് ഒലിച്ചുപോകുകയും അത് റോഡുകളെ തകര്‍ക്കുകയും ചെയ്യുന്നു. മഴക്കാലത്ത് റോഡില്‍ പുതിയ കുഴികള്‍ രൂപപ്പെടുന്നത് പലപ്പോഴും കാണുന്നതാണ്. റോഡിനടിയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് കൂടുതലാകുമ്പോള്‍, അത് മണ്ണിനെ തുരത്തുന്നു. ഇതോടെ റോഡ് കേവലം ഗുഹയായി മാറുന്നു. റോഡിന്റെ ചുമതലയുള്ള കരാറുകാരന്‍ അത് ശരിയായ രീതിയില്‍ നിര്‍മിച്ചില്ല എന്നതാണ് മറ്റൊരു കാരണം. നിര്‍മ്മാണത്തിലെ അശാസ്ത്രീയതും വെള്ളം ചേര്‍ക്കലുമൊക്കെ ഇത്തരം ദുരന്തങ്ങള്‍ക്ക് മുഖ്യ കാരണമാണ്.

Related posts:

Leave a Reply

Your email address will not be published.