ജപ്തി ചെയ്യാന്‍ ബാങ്ക് അധികൃതരെത്തി, വീടിനുള്ളില്‍ പെട്രോളുമായി ആത്മഹത്യാ ഭീഷണി മുഴക്കി യുവതിയും കുഞ്ഞും
1 min readതിരുവനന്തപുരം: ജപ്തിക്കായി ബാങ്ക് അധികൃതരെത്തിയപ്പോള്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവതിയും മകളും പ്രായമായ അമ്മയും. പോത്തന്‍കോട് ആണ് സംഭവം. ശലഭ എന്ന യുവതിയാണ് ജപ്തിക്കായി എസ്ബിഐ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ പെട്രോളുമായി വീടിനുള്ളില്‍ ആത്മഹത്യ ഭീഷണി നടത്തുന്നത്.
2013 ല്‍ അറുമുഖന്‍ എന്ന ഒരു കച്ചവടക്കാരന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 35 ലക്ഷം രൂപ ലോണെടുത്തിരുന്നു. അറുമുഖന്‍ ഇവിടെ കച്ചവടം നടത്തുകയായിരുന്നു. ഇവിടെ കല്യാണം കഴിച്ച് താമസമാരംഭിച്ചു. 2014 ലാണ് ഇയാള്‍ ശലഭ എന്ന യുവതിയെ വിവാഹം കഴിച്ചത്. ഇതില്‍ ഒരു കുട്ടിയുണ്ട്. 2017 ല്‍ അറുമുഖന്‍ ഇവരെ ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് തിരിച്ചു പോയി. ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. പിന്നീട് ബാങ്കില്‍ നിന്നും പണമടക്കാനുള്ള നോട്ടീസ് വരുന്നത് അനുസരിച്ച് ബാങ്കില്‍ ശലഭ പണമടച്ചു കൊണ്ടിരുന്നു. ഏകദേശം 25 ലക്ഷത്തോളെ രൂപ ഇതിനകം അടച്ചു എന്നാണ് ശലഭ പറയുന്നത്.