സാജിദ് ഖാനെതിരേ പ്രതിഷേധം ശക്തം
എട്ടിലേറെ പീഡന ആരോപണങ്ങള്‍

1 min read

ബോളിവുഡ് സംവിധായകനും നിര്‍മാതാവും അവതാരകനുമായ സജിത് ഖാനെ ബിഗ് ബോസ് ഷോയില്‍ പങ്കെടുപ്പിക്കുന്നതിനെതിരേ കടുത്ത വിമര്‍ശനമാണ് നടക്കുന്നത്. ഒട്ടേറെ വനിതാ സിനിമാ പ്രവര്‍ത്തകരാണ് സജിത് ഖാനെതിരേ മീടൂ ആരോപണം ഉന്നയിച്ചത്. ലൈംഗികാരോപണം നേരിടുന്ന വ്യക്തിയെ ബിഗ് ബോസ് ഷോയില്‍ പങ്കെടുപ്പിക്കുന്നതിനാലാണ് പ്രതിഷേധം ശക്തമാകുന്നത്.

രാജ്യത്ത് മീടൂ കാമ്പയിന്‍ ശക്തമായ കാലത്ത് തന്നെ സജിത് ഖാന്‍ ആരോപണവിധേയനായിരുന്നു. ഓഡിഷന്റെ പേരില്‍ വിളിച്ചു വരുത്തിയാണ് പീഡനമെന്ന് ഇരകള്‍ പറയുന്നു. അഭിനയമെന്ന പേരില്‍ വിവസ്ത്രരാകാന്‍ നിര്‍ബന്ധിക്കുകയും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് വനിതാ സിനിമാപ്രവര്‍ത്തകര്‍ ആരോപിച്ചത്. ബോളിവുഡില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത ഒരു നടിയും ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സഹോദരി വെളിപ്പെടുത്തിയിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തകയും സജിത് ഖാനെതിരേ രംഗത്ത് വന്നു.

എട്ടിലേറെ സിനിമാപ്രവര്‍ത്തകരാണ് ഇയാളുടെ പീഡനത്തിന് ഇരയായ വിവരം പുറത്ത് പറഞ്ഞത്. ഇത്രയും ആരോപണങ്ങള്‍ ഉണ്ടായിട്ടും സജിത് ഖാനെ ഷോയില്‍ പങ്കെടുപ്പിക്കുന്ന അവതാകരന്‍ സല്‍മാന്‍ ഖാനെതിരേയും വിമര്‍ശനം ശക്തമാണ്. ഷെര്‍ലിന്‍ ചോപ്ര, തനുശ്രീ ദത്ത, സോന മഹാപത്ര തുടങ്ങി ഒട്ടേറെ നടിമാരാണ് സജിത് ഖാന്റെ സാന്നിധ്യത്തെ അപലപിച്ച് രംഗത്ത് വന്നത്.

Related posts:

Leave a Reply

Your email address will not be published.