പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കല്യാണം കഴിച്ചു, ഗര്‍ഭിണി അറസ്റ്റില്‍; പോക്‌സോ പ്രകാരം കേസ്

1 min read

ചെന്നൈ : തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹപാഠിയെ വിവാഹം കഴിച്ചതിന് 20 കാരിയായ ഗര്‍ഭിണിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിലില്‍ കാണാതായ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍ നടത്തിയപ്പോഴാണ് സീനിയര്‍ വിദ്യാര്‍ത്ഥിയോടൊപ്പമാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് പൊലീസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്.

യുവതിക്ക് വൈദ്യപരിശോധന നടത്തുമെന്നും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള സംരക്ഷണ നിയമം (പോക്‌സോ) പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. കോടതി യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി സേലം സിറ്റി പൊലീസ് കമ്മീഷണര്‍ നജ്മുല്‍ ഹോദ പറഞ്ഞു.

മറ്റൊരു സംഭവത്തില്‍, സംസ്ഥാനത്തെ കടലൂര്‍ ജില്ലയില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് 17 വയസ്സുള്ള ആണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. ബസ് സ്റ്റാന്‍ഡില്‍ വെച്ച് പെണ്‍കുട്ടിക്ക് മംഗളസൂത്രം (വിവാഹിതരായ സ്ത്രീകള്‍ ധരിക്കുന്ന മാല) ഇടുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് കുട്ടിയെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു.

Related posts:

Leave a Reply

Your email address will not be published.