കണ്ണൂരിലെ യുവതിയുടെ ആത്മഹത്യ, പ്രേരണാക്കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍

1 min read

കണ്ണൂര്‍: കണ്ണൂരില്‍ ഭര്‍ത്തൃവീട്ടിലെ കുളിമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണൂര്‍ കേളകം ചെങ്ങോം സ്വദേശി മുഞ്ഞനാട്ട് സന്തോഷിനെയാണ് (45) ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേളകം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 24ന് ആണ് പ്രിയയെ ഭര്‍ത്തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Related posts:

Leave a Reply

Your email address will not be published.