പോപ്പുലര്‍ ഫ്രണ്ട് ബന്ധം; പൊലിസുകാരന് സസ്പെന്ഷന്; അന്വേഷണം തുടങ്ങി
1 min readകൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളതിനെ തുടര്‍ന്ന് പൊലീസുകാരന് സസ്പെന്ഷന്. കാലടി സ്റ്റേഷനിലെ സി പി ഒ സിയാദിനെതിരെയാണ് നടപടി. ഹര്‍ത്താല്‍ ദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സഹായം ചെയ്തിരുന്നു ഈ പൊലീസുകാരന്. ഈ സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഹര്‍ത്താല്‍ ദിനത്തില്‍ പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസായിരുന്നു. ഈ കേസില്‍ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ ഘട്ടത്തില്‍ സിയാദ് പ്രതികള്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കുകയും ജാമ്യത്തിന് വേണ്ടി ശ്രമിക്കുകയും ചെയ്തു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ ഒരാള്‍ പൊലീസുകാരന്റെ ബന്ധുവാണ്. പിന്നീട് ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് നിരന്തരം ബന്ധപ്പെട്ടതായി കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ഉണ്ടാകും.