കെ കെ മഹേശന്റെ ആത്മഹത്യ കേസില്‍ വെള്ളാപ്പള്ളിയെ പ്രതിയാക്കിയുള്ള അന്വേഷണം മരവിപ്പിച്ച് പൊലീസ്
1 min read
ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കിയുള്ള കേസന്വേഷണം മരവിപ്പിച്ച് പൊലീസ്. ഒരേ കേസില്‍ രണ്ട് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിലുള്ള നിയമപ്രശ്‌നമാണ് കാരണം. നിയമോപദേശം ലഭിച്ച ശേഷമേ അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. 2020 ജൂണ്‍ 24 നാണ് കണിച്ചുകുളങ്ങരയിലെ യൂണിയന്‍ ഓഫീസില്‍ മഹേശന്‍ തൂങ്ങി മരിച്ചത്. മഹേശന്‍ പുറത്തുവിട്ട കത്തുകളും ഡയറിക്കുറിപ്പുകളും വെള്ളാപ്പള്ളിയെയും കൂട്ടരെയും ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.