തൃശ്ശൂരില്‍ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റ സംഭവം, 4 പ്രതികള്‍, 3 പേരെ തിരിച്ചറിഞ്ഞു, ഉടന്‍ പിടികൂടുമെന്ന് പൊലീസ്
1 min read
തൃശ്ശൂര്‍: കേച്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത് നാലുപേര്‍ ചേര്‍ന്നെന്ന് പൊലീസ്. സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞു. പട്ടിക്കര സ്വദേശികളായ റബീഹ്, റിന്‍ഷാദ്, റാഷിദ്, എന്നിവരാണ് മൂന്നുപേര്‍. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികളെ വൈകാതെ പിടികൂടാനാകുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഡിവൈഎഫ്‌ഐ കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ എ സൈഫുദീന് നേരെ ആക്രമണമുണ്ടായത്. അക്രമത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് സിപിഎം ആരോപിച്ചിരുന്നു.