എറണാകുളത്ത് സുഹൃത്തിന്റെ വീട്ടിലെ സ്വര്‍ണം മോഷ്ടിച്ച സംഭവം; ‘കള്ളന്‍’ പൊലീസിന് സസ്‌പെന്‍ഷന്‍

1 min read

കൊച്ചി: എറണാകുളം ഞാറക്കലില്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയായ പൊലീസുകാരനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കൊച്ചി എ ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ അമല്‍ദേവിനെയാണ് എറണാകുളം ഡിസിപി സസ്‌പെന്‍ഡ് ചെയ്തത്. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ അമല്‍ദേവ് ഇപ്പോള്‍ റിമാന്റിലാണ്. ഇയാള്‍ക്കെതിരെ നേരത്തയും അച്ചടക്ക നടപടി ഉണ്ടായിരുന്നു.

സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണം മോഷ്ടിച്ചത്. ഞാറക്കല്‍ സ്വദേശി നടേശന്റെ വീട്ടില്‍ നിന്ന് മകന്റെ ഭാര്യയുടെ സ്വര്‍ണമാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്.സംഭവത്തില്‍ നടേശന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അമല്‍ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. താന്‍ മോഷണം നടത്തിയതായി അമല്‍ദേവ് പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. സ്വര്‍ണം ഇയാളില്‍ നിന്ന് വീണ്ടെടുത്തിരുന്നു.

Related posts:

Leave a Reply

Your email address will not be published.