കാലിക്കറ്റ് യൂണിവേഴ്സിറ്റിയ്ക്ക് മതമൗലികവാദികളുടെ സ്വരമെന്ന് പ്രഫുല്‍ കൃഷ്ണ
1 min readനരേന്ദ്രമോദിയെ കുറിച്ചുള്ള ‘മോദി @20 ഡ്രീംസ് മീറ്റ് ഡെലിവെറി’ എന്ന പുസ്തകം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ലൈബ്രറിയിലെ ഡിസ്പ്ലേ ബോക്സില്‍ നിന്നും നീക്കിയതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച സെക്രട്ടറിയെറ്റ് മാര്‍ച്ച് നടത്തി. സംസ്ഥാന അധ്യക്ഷന്‍ സി.ആർ. പ്രഫുൽ കൃഷ്ണ, ആര്.സജി, അജേഷ്, നന്ദകുമാര്‍, ബിനു പ്രസാദ് എന്നിവര്‍ നേതൃത്വം നല്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയ്ക്ക് മതമൗലികവാദികളുടെ സ്വരമാണെന്ന് പ്രഫുല്‍ കൃഷ്ണ കുറ്റപ്പെടുത്തി. യൂണിവേഴ്സിറ്റി അധികാരികള്‍ക്ക് എതിരെ നടപടി വേണമെന്നും പ്രഫുല്‍ കൃഷ്ണ ആവശ്യപ്പെട്ടു.
നരേന്ദ്രമോദിയെ കുറിച്ച് രാജ്യത്തെ 20 പ്രമുഖ വ്യക്തിത്വങ്ങള്‍ എഴുതിയ മോദി @20ക്കെതിരായ വിലക്കിനെതിരെ ബിജെപിയും പ്രതിഷേധ രംഗത്തുണ്ട്. സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും പുസ്തക ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. . യൂണിവേഴ്സിറ്റി അധികൃതര്‍ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു ബിജെപി മുന്നറിയിപ്പ് നല്‍കിയിരുന്നു.